തോപ്പില്‍ ഭാസി നാടകോത്സവം 2018
GULF
08-Oct-2018
GULF
08-Oct-2018

കുവൈത്ത്: കേരള ആര്‍ട്‌സ് ആന്‍ഡ് നാടക അക്കാദമി (കാനാ), കുവൈറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് 'തോപ്പില്‍ ഭാസി നാടകോത്സവം 2018' ഒക്ടോബര്‍ 19ന് (വെള്ളി) ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ നടക്കും.
കുവൈത്തിലെ അഞ്ച് മലയാള അമേച്വര്‍ നാടകസമിതികളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന നാടകോത്സവം വൈകുന്നേരം നാലിന് പ്രശസ്ത ചലച്ചിത്ര നാടക പ്രവര്‍ത്തകന്‍ പ്രഫ. അലിയാര്‍ ഉദ്ഘാടനം ചെയ്യും.
മറീന മൂവിംഗ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന 'വാഴക്കുല റീലോഡഡ്', തീയറ്റര്‍ ഓഫ് ഇഡിയറ്റ്‌സ് ഒരുക്കുന്ന 'പേക്കാലം'', കാഴ്ച കുവൈറ്റിന്റ ' സ്വപ്ന വാതില്‍പടിയില്‍ സ്വര്‍ണ്ണ ചെരുപ്പടയാളം', യുവസാഹിത്യ കുവൈറ്റ് അവതരിപ്പിക്കുന്ന ' അവസാന വിധിക്കും അല്പം മുന്‍പ്', കലാസംഘം നാടകവേദി കുവൈത്ത് അരങ്ങിലെത്തിക്കുന്ന 'നാനാത്വത്തില്‍ ഏകത്വം' എന്നീ അഞ്ച് നാടകങ്ങളാണ് നാടകോത്സവത്തില്‍ അരങ്ങേറുക.
മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം, മികച്ച സംവിധായകന്‍, മികച്ച രചന, മികച്ച നടന്‍, മികച്ച നടി, മികച്ച ബാലതാരം, പ്രത്യേക ജൂറി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ക്കു പുറമെ കാഷ് അവാര്‍ഡുകളും ഉണ്ടായിരിക്കുമെന്ന് കാനാ കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.
റാഫിള്‍ ഡ്രോയിലൂടെ പ്രേക്ഷകരില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും.
റിപ്പോര്‍ട്ട്:സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments