Image

കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആര്‍ റോഷന് വെട്ടേറ്റു ;കാര്‍ത്തികപള്ളിയില്‍ ഹര്‍ത്താല്‍

Published on 09 October, 2018
കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആര്‍ റോഷന് വെട്ടേറ്റു ;കാര്‍ത്തികപള്ളിയില്‍ ഹര്‍ത്താല്‍

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആര്‍ റോഷന് വെട്ടേറ്റു. ഹരിപ്പാടുവച്ച് ചൊവ്വാഴ്ച രാത്രി എട്ടോടെ മൂന്ന് ബൈക്കുകളില്‍ എത്തിയ ആറംഗ സംഘമാണ് റോഷനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കാര്‍ത്തികപ്പള്ളി പഞ്ചായത്തംഗംകൂടിയാണ് വെട്ടേറ്റ റോഷന്‍. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ്സുകാരാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് കാര്‍ത്തികപ്പള്ളിയില്‍ ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക