Image

വിമോചകനും വിപ്ലവകാരിക്കും ഒരേ മുഖം (രതീദേവി)

Published on 09 October, 2018
വിമോചകനും വിപ്ലവകാരിക്കും ഒരേ മുഖം  (രതീദേവി)
പണ്ട് പണ്ട് ദിനോസര്‍ക്കും മുന്നേ ഞങ്ങള്‍ പ്രണയിച്ചു തുടങ്ങിരുന്നു.

ലോകത്തെ പോരാടുന്നവര്‍ എല്ലാം ഹൃദയതോടെ ചേര്‍ത്ത് പിടിക്കുന്ന ഒരു വികാരമാണ് ചെ ഗുവേര.ഈ ദിവസത്തിലാണ് അദേഹം കൊലചെയ്യപെട്ടത്.
വ്യക്തിപരമായ കുറിപ്പാണിത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ വിദ്യാര്‍ത്ഥി പ്രവര്‍ത്തനത്തില്‍ സജീവമായ കാലം. എം. എന്‍. ഗോവിന്ദന്‍നായര്‍ക്കും തോപ്പില്‍ ഭാസിക്കും ഒളിവു ഷെല്‍ടെര്‍ ആയ വീട്ടില്‍ ജനിച്ചത് കൊണ്ടാകും യാതൊരു ആകുലതയും അലട്ടലും ഇല്ലാതെ ദൈവം എന്ന സങ്കല്‍പത്തില്‍ നിന്നും ഞാന്‍ സ്വാതന്ത്ര്യം പ്രാപിച്ചു. വിപ്ലവവും പ്രണയവും ഇഴപിരിഞ്ഞു കിടക്കുന്ന എന്‍റെ കൌമാര മനസ്സിലേക്ക് ഒരു കാമുകന്‍ കടന്നുവന്നു. അവന്‍ യേശു ആയിരുന്നു. ദിവ്യതയുടെ പരിവേഷമുള്ള പ്രണയം.അങ്ങനെ കുറെ നാള്‍ യേശുവിന്‍റെ കാമുകിയായി നടന്നു.

പിന്നീട് വായനയുടെ തീക്ഷ്ണമായ കാലം ബൊളീവിയന്‍ പോരാട്ട ഭൂമിയിലൂടെ ചെഗുവേരയോടൊപ്പം ബഹുദൂരം നടന്നു. കഠിനമായ മധ്യാഹ്ന ചൂടില്‍ കള്ളിചെടിയുടെ നിഴല്‍ചായയില്‍ അവനോടൊപ്പം മെയ്യുരുമി ഇരുന്നു. അസ്ഥിയില്‍ മജ്ജയില്‍ പ്രജ്ഞയില്‍ കള്ളിചെടിയുടെ ചുവന്ന പൂക്കളില്‍ ചെഗുവേരയുടെ മുഖം വിടര്‍ന്നു നിന്നു.

മെയ്ദിന റാലി കണ്ടു മടങ്ങി വീട്ടിലെത്തിയപ്പോള്‍ രാത്രിയുടെ ആകാശത്ത് നിറയെ നക്ഷത്രങ്ങള്‍! ബോധകൊശങ്ങള്‍ നിറയെ തീക്ഷ്‌നയവ്വനതിന്‍റെ ക്ഷുഭിത പ്രതീകമായ ചെഗുവേര ആളിപടര്‍ന്നു. ആത്മാവില്‍ നിന്നും ശരീരത്തിലേക്ക് ഒരു സ്വപ്നമായി ചെഗുവേര സംക്രമിച്ച ആ രാവ് ഒരിക്കലും മറക്കാന്‍ കഴിയില്ല.

വിമോചകനായ യേശുവിന്‍റെയും വിപ്ലവകാരിയായ ചെഗുവേരയുടെയും കാമുകി ആയതിനാല്‍ പിന്നീട് പ്രണയവും പറഞ്ഞു കൂടെ കൂടിയ ഒരു പുരുഷനോടും ഇത്തരത്തില്‍ ഒരു മമതയും ഉണ്ടായില്ല. അങ്ങനെയിരിക്കെ എന്‍റെ സുഹൃത്ത് സി. ഗോപിനാഥ് കടമ്പനാട് ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു " കൂട്ടുകാരി ഇന്നത്തെ പത്രത്തില്‍ ഒരു ചരിത്രവാര്‍ത്തയുണ്ട് ( 1997 ല്‍ ആണെന്ന് തോന്നുന്നു) നിന്‍റെ കാമുകനെ സിഐഎ വര്‍ഷങ്ങള്‍ക് മുന്‍പ് കശാപ് ചെയ്ത പടം അവര്‍ പുറത്തു വിട്ടിരിക്കുന്നു. കൈപ്പത്തി ഇല്ല. അവരത് വെട്ടിമാറ്റിയിരിക്കുന്നു" എന്‍റെ എന്‍റെ തേങ്ങലിനിടയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു നിര്‍ത്തി ചെഗുവേരയെ ശുശ്രൂഷിച്ച നേഴ്‌സ് പറഞ്ഞതായി പത്രത്തില്‍ വായിച്ചു "മരണത്തിന്‍റെ അവസാന നിമിഷം ചെഗുവേരയുടെ മുഖം യേശുവിന്‍റെ ആണോന്നു തോന്നിച്ചു" വെന്ന്. വിപ്ലവകാരിക്കും വിമോചകനും ഒരേ മുഖം
Join WhatsApp News
Thomas Mathew 2018-10-10 11:49:37
ഇന്നത്തെ കാലത്തും ചെഗുവരെയെ ആരാധിക്കുന്നവരെ കണ്ടാൽ തുപ്പണം. ബൊളീവിയയും ക്യൂബയും നശിച്ച് കുളം തോണ്ടി. ലോകം നശിപ്പിച്ച രണ്ട് പ്രധാന വ്യക്തികളാണ് ചെഗുവരേയും കാസ്ട്രോയും.
Boby Varghese 2018-10-10 17:33:49
Che Guvara, Fidel Castro, Hugo Chavez, Daniel Ortega were some communist leaders of South American countries and were responsible for the sad economic situation in that area. Only in Kerala, we still find some people worshiping them. They literally destroyed the economy of their countries and caused poverty for millions of people. Their slogan was anti-America. In the mean time several countries like South Korea, Vietnam etc improved their economy much better with the help of America.
വിദ്യാധരൻ 2018-10-10 18:38:05
വിമോചനത്തിൻ വേര് തേടി പോയിടുകിൽ 
വിപ്ലവത്തിലത് രൂഢമൂലമത്രെ 
യഹൂദിയായിലെ  വിപ്ലവകാരൻ യേശുവിനെ
വിസ്മയമില്ല നിങ്ങൾ പ്രേമിച്ചെങ്കിൽ 
പഴകി ദ്രവിച്ചാരനിഷ്ഠകളാൽ 
പാര്‍ശവത്ക്കരിക്കപ്പെട്ടൊരു ജനതതിയെ 
പുതിയൊരു ആദർശ ചിന്തയുമായി
വിമോചിതരാക്കി നിൻ യേശുനാഥൻ  (നാഥൻ =കാമുകൻ)
അവന്റ സ്ഥിതിസമത്വവാദത്തിലാ 
യഹൂദിയാ ഞെട്ടി വിറച്ചുപോയി
മതവേദാന്ത ചിന്ത കുരുക്കുകളിൽ 
കുടുങ്ങികിടന്നൊരാ പീഡിതരെ 
സ്വതന്ത്രരാക്കിയവൻ ആന്തരികമായി 
അവനുടെ വിപ്ലവ തിരകൾ കണ്ടു 
അടിമുടി വിറച്ചധികാര വർഗ്ഗം 
അവനെ കുരിശിൽ തറച്ചുകൊല്ലാൻ 
ഉപജാപം ചെയ്തവർ കൂരിരുട്ടിൽ 
അങ്ങനെ നിങ്ങടെ കാമുകനെ 
ഗോൽഗോത്ത മലയിൽ ക്രൂശിച്ചു ക്രൂരമായി  
അലയടിക്കുന്നാ വിപ്ലവവിമോചകന്റെ 
ശബ്ദമീ പ്രപഞ്ചത്തിൽ ഇന്നുമെന്നും 
അത്ഭുതമില്ല ഒട്ടും തന്നെ 
നിങ്ങളാ വിപ്ലവകാരിയെ പ്രേമിച്ചെങ്കിൽ 
പ്രേമമായിരുന്നാ   വിമോചകന്റെ 
വിപ്ലവമാർഗ്ഗമെന്നുമെന്നും
വിമോചനത്തിൻ വേര് തേടി പോയിടുകിൽ 
വിപ്ലവത്തിലത് രൂഢമൂലമത്രെ 
യഹൂദിയായിലെ  വിപ്ലവകാരൻ യേശുവിനെ
വിസ്മയമില്ല നിങ്ങൾ പ്രേമിച്ചെങ്കിൽ 
Jack Daniel 2018-10-10 20:37:40
Yours and Kunthra's brain has limitation boby. Vidyaadharana and Andrew will swallow you guys 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക