കൊല്‍ക്കത്ത: വൃദ്ധനോട് നാട്ടുകൂട്ടത്തിന്റെ ക്രൂരത. മകനെക്കൊണ്ട് 73 കാരനായ അച്ഛന്റെ വിരലുകള്‍ വെട്ടിച്ചു. പശ്ചിമബംഗാളില്‍ ഭോല്‍പൂരില്‍ ശാന്തിനികേതന്‍ സമീപത്താണ് സംഭവം. ഫാന്‍ഡി
സര്‍ദാര്‍(73) ആണ് ക്രൂരതയ്ക്കിരയായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ
ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു.
ദുര്മന്ത്രവാദിയെന്നാരോപിച്ചായിരുന്നു
ക്രൂരത കാട്ടിയത്. ഗ്രാമത്തിലെ ചിലര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെട്ടതാണ്
പ്രശ്നങ്ങളുടെ തുടക്കം. ഫാന്‍ഡി ദുര്‍മന്ത്രവാദം നടത്തിയതിനാലാണ്
പകര്‍ച്ചവ്യാധികള്‍ പരന്നതെന്നാണ് പ്രദേശവാസികളുടെ പരാതി.
പരാതിയുമായി ചിലര്‍
നാട്ടുകൂട്ടത്തിന്റെ മുന്നിലെത്തിയതോടെ ഫാന്‍ഡിയെ ഹാജരാക്കാന്‍ നാട്ടുക്കൂട്ടം
ഉത്തരവിട്ടു. വിചാരണയ്ക്കൊടുവില് ഫാന്‍ഡി കുറ്റംചെയ്തെന്ന് കണ്ടെത്തിയെന്നാണ്
വാദം. ഇനിമേലില്‍ ദുര്‍മന്ത്രവാദം ചെയ്യാതിരിക്കാന്‍ കൈവിരലുകള്‍
മുറിച്ചുകളയണമെന്നും അത് മകന് തന്നെ ചെയ്യണമെന്നുമായിരുന്നു വിധി. ഇതിനെ മകന്
ഹരീഷ് എതിര്‍ത്തെങ്കിലും അയല്‍വാസികള്‍ ഭീഷണിയുമായി എത്തി.
എത്രയുംപെട്ടെന്ന് വിധി നടപ്പാക്കിയില്ലെങ്കില്‍ ഫാന്‍ഡിയെ കൊല്ലുമെന്നായിരുന്നു
ഭീഷണി. ഗത്യന്തരമില്ലാതെ ഹരീഷ് വിധി നടപ്പാക്കുകയായിരുന്നു