Image

'കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 134 പേര്‍ പുറത്തായി

Published on 13 October, 2018
'കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 134 പേര്‍ പുറത്തായി
 തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ദീര്‍ഘകാലമായി ജോലിയില്‍ പ്രവേശിക്കാത്ത 134 ജീവനക്കാരെയാണ്‌  പുറത്താക്കിയത്‌.

എംഡി ടോമിന്‍ തച്ചങ്കരിയാണ്‌ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ്‌ ഇറക്കിയിരിക്കുന്നത്‌. പിരിച്ചുവിടലിലൂടെ ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിക്കനുസരിച്ച്‌ ക്രമപ്പെടുത്താനാകുമെന്ന്‌ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെയും ഇത്തരത്തില്‍ ജീവനക്കാരെ ജീവനക്കാരെ പുറത്താക്കിയിരുന്നു. 304 െ്രെഡവര്‍മാരും, 469 കണ്ടക്ടര്‍മാരും ഉള്‍പ്പെടെ 773 സ്ഥിരം ജീവനക്കാരെയാണ്‌ സര്‍വീസില്‍ നിന്ന്‌ നീക്കം ചെയ്‌തത്‌. ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ച്‌ ഗള്‍ഫ്‌ നാടുകളിലടക്കം ജോലി ചെയ്യുന്നവരുണ്ട്‌.

.െ്രെഡവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും കുറവ്‌ മൂലം കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ട സാഹചര്യം നിലവില്‍ ഉണ്ടാകുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ജീവനക്കാരോട്‌ മടങ്ങിയെത്തണമെന്ന്‌ നിരവധി തവണ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു മറുപടിയും ജീവനക്കാരുടെ ഭാഗത്ത്‌ നിന്ന്‌ ലഭിക്കാത്ത സാഹചര്യത്തിലാണ്‌ ദീര്‍ഘകാലമായി ജോലിയില്‍ പ്രവേശിക്കാത്ത ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക