Image

അവഗണന മാത്രം: സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു

Published on 14 October, 2018
അവഗണന മാത്രം: സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു

കോഴിക്കോട്:  ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു എന്‍ഡിഎയില്‍ നിന്ന് രാജിവെച്ചു. വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ്  സി.കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ മുന്നണി വിട്ടത്.കോഴിക്കോട് ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയസഭാ യോഗത്തിനുശേഷമാണ് തീരുമാനം. ആരുമായും രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തയാറാണെന്നും ജാനു വ്യക്തമാക്കി.

രണ്ടു വര്‍ഷമായിട്ടും എന്‍ഡിഎയില്‍ നിന്ന് പരിഗണന ലഭിച്ചിട്ടില്ലെന്ന് അടുത്തിടെ ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന അധ്യക്ഷ സി.കെ. ജാനു തുറന്നടിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിടുമെന്ന സൂചനകള്‍ പുറത്തുവിട്ടിരുന്നു. മുന്നണി വിടണമെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ ഗൗരവമായി നടക്കുന്നതായും ജാനു വെളിപ്പെടുത്തിയിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍ഡിഎയുടെ നിലപാടിനു വിരുദ്ധമായ നിലപാട് ജാനു തുറന്നുപറഞ്ഞിരുന്നു. കോടതിവിധി നടപ്പാക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും ജാനു വ്യക്തമാക്കിയിരുന്നു.

എന്‍ഡിഎയുടെ ഭാഗമായാല്‍ ദേശീയ പട്ടിക ജാതിപട്ടിക വര്‍ഗ്ഗ കമ്മീഷനിലോ, സര്‍ക്കാരിശന്റ ഏതെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ സി.കെ. ജാനുവിന് അംഗത്വം നല്‍കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ വാഗ്ദാനം. കേരളത്തില്‍ പട്ടിക വര്‍ഗ്ഗമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യവും ജാനു ഉന്നയിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക