Image

മാറി നിന്ന്‌ കുറ്റം പറയാന്‍ മാത്രമേ നടിമാര്‍ക്ക്‌ പറ്റൂ: അഞ്ചരക്കോടി തന്ന ദിലീപിനോട്‌ താരസംഘടന വിധേയത്വം കാണിക്കുന്നതില്‍ എന്താണ്‌ തെറ്റെന്ന്‌ നടന്‍ മഹേഷ്‌

Published on 15 October, 2018
 മാറി നിന്ന്‌ കുറ്റം പറയാന്‍ മാത്രമേ നടിമാര്‍ക്ക്‌ പറ്റൂ:  അഞ്ചരക്കോടി തന്ന ദിലീപിനോട്‌ താരസംഘടന വിധേയത്വം കാണിക്കുന്നതില്‍ എന്താണ്‌ തെറ്റെന്ന്‌ നടന്‍ മഹേഷ്‌


താരസംഘടനയ്‌ക്ക്‌ അഞ്ച്‌ കോടി രൂപ തന്നയാളാണ്‌ ദിലീപ്‌ എന്നും അദ്ദേഹത്തോട്‌ വിധേയത്വം തോന്നുന്നതില്‍ എന്താണ്‌ തെറ്റെന്നും നടന്‍ മഹേഷ്‌. സംഘടനക്കെതിരെ ആരോപണം ഉന്നയിക്കുന്ന നടിമാരൊന്നും ധനസമാഹരണത്തില്‍ പങ്കാളികള്‍ ആകാറില്ല. മാതൃഭൂമി ന്യൂസ്‌ സൂപ്പര്‍ െ്രെപം ടൈമില്‍ സംസാരിക്കുകയായിരുന്നു മഹേഷ്‌. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയുടെ നിലപാടിനെതിരെ ഡബ്ല്യുസിസി രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തിലാണ്‌ സംഘടനയുടെ അംഗം കൂടിയായ മഹേഷിന്റെ വെളിപ്പെടുത്തല്‍.

'ഈ പറയുന്ന നടിമാരൊന്നും സംഘടനയ്‌ക്കൊപ്പം ഒരു കാര്യങ്ങളിലും സഹകരിക്കാറില്ല. ഫണ്ട്‌ റൈസിംങിന്റെ കാര്യത്തില്‍ പോലും ഇവര്‍ സംഘടനയുമായി സഹകരിക്കുന്നവരോ സഹായിക്കുന്നവരോ അല്ലെന്നും മാറി നിന്ന്‌ കുറ്റം പറയാന്‍ മാത്രമേ ഇവര്‍ക്ക്‌ പറ്റൂവെന്നും മഹേഷ്‌ പറഞ്ഞു. ഒരു സിനിമ നിര്‍മ്മിച്ച്‌ അതിന്റെ ലാഭം വഴി, ഞങ്ങളുടെ സംഘടനയ്‌ക്ക്‌ അഞ്ചരക്കോടി തന്നയാളോട്‌ ഞങ്ങള്‍ക്ക്‌ വിധേയത്വം തോന്നുന്നതില്‍ എന്താണ്‌ തെറ്റെന്നും മഹേഷ്‌ ചോദിച്ചു.


Join WhatsApp News
josecheripuram 2018-10-15 14:58:10
Now you are telling the truth.We talk so many things,like no body is above the law,Equal justice for every one,all citizens are equal,To hear ti's pleasing.But the poor&powerless never get justice.40% of people locked up in our Jails are Innocent people.Ultimatley as Americans say"Money talks bullshit walks".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക