Image

മീ ടു ആരോപണം: കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കി

Published on 15 October, 2018
 മീ ടു ആരോപണം: കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കി

ന്യുഡല്‍ഹി: മീ ടു ക്യാംപയിനില്‍ തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ മാനഷ്ടക്കേസ് നല്‍കി. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് പ്രിയ രമണിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. കരഞ്ചനവാല ആന്റ് കമ്പനി അഭിഭാഷകര്‍ വഴിയാണ് പരാതി സമര്‍പ്പിച്ചത്.

തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതും കുത്തുവാക്കുകകളും വിദ്വേഷവും നിറഞ്ഞതാണെന്നും എം.ജെ അക്ബര്‍ ആരോപിച്ചിരുന്നു. വിദേശത്തായിരുന്നതിനാല്‍ ആരോപണങ്ങളോട് പ്രതികരിക്കാന്‍ തനിക്ക് കഴിഞ്ഞില്ല. തെളിവുകളില്ലാത്ത ആരോപണങ്ങള്‍ ചില മേഖലകളില്‍ വൈറല്‍പ്പനി പോലെ പടരുകയാണ്. കേസ് എന്തുമാകട്ടെ, താന്‍ തിരിച്ചെത്തിയിരിക്കുന്നു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തന്നെ അഭിഭാഷകന്‍ നേരിടും. തുടര്‍ നടപടി ആലോചിക്കുമെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. 

2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇത്തരമൊരു ആരോപണങ്ങള്‍ പെട്ടെന്ന് ഉയര്‍ന്നുവരുന്നതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണ്. പൊതുതെരഞ്ഞെടുപ്പിന്  ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കേ ഇത്തരമൊരു ആരോപണം പെട്ടെന്ന് ഉയര്‍ന്നുവരുന്നത് എങ്ങനെ?. നിങ്ങള്‍ തീരുമാനിക്കൂ. തന്റെ യശ്ശസ്സും പൊതുസമൂഹത്തിലെ വിലയും ഇടിച്ചുകയായാന്‍ കൊണ്ടുവന്ന വ്യാജമായ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക