പമ്പ: ശബരിമലയിലെ ആക്രമണം ആസുത്രീതമാണെന്ന് പൊലീസ്. അയ്യപ്പ ഭക്തരെന്ന വ്യാജേന എത്തുന്നവരാണ് പ്രതിഷേധത്തിനും അക്രമത്തിനും ഇടയാക്കിയതെന്നും പൊലീസ് പറയുന്നു.
ഭക്തരുടെ അടക്കം വാഹനം തടഞ്ഞ് പരിശോധിച്ചതും പൊലീസിനെ കല്ലെറിഞ്ഞും കലാപം ഉണ്ടാക്കാനായി ആസൂത്രിത നീക്കം നടത്തുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
നിലവില്‍ ഇന്റലിജന്‍സിന്റെ നിഗമനവും ഇത് തന്നെയാണ്. മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത് അന്വേഷിക്കുമെന്ന് ജില്ല കളക്ടര്‍ വ്യക്തമാക്കിയിരുന്നു
നിലവില്‍ നിലയ്ക്കലിലും പമ്പയിലും സംഘര്‍ഷം നടത്തിയ പതിനഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പതിമൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ച് നിരോധനജ്ഞ നട അടയ്ക്കുന്നത് വരെ നീട്ടാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല