Image

പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സന്തോഷവാര്‍ത്ത; യുഎഇയില്‍ പുതിയ വീസ പരിഷ്‌കാരങ്ങള്‍ 21 മുതല്‍

Published on 18 October, 2018
പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സന്തോഷവാര്‍ത്ത; യുഎഇയില്‍ പുതിയ വീസ പരിഷ്‌കാരങ്ങള്‍ 21 മുതല്‍

അബുദാബി: പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഗുണകരമായ സമഗ്ര മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള യുഎഇ വീസ പരിഷ്‌കരണം 21 മുതല്‍ പ്രാബല്യത്തിലാകും. വിസിറ്റിംഗ്, ടൂറിസ്റ്റ് വീസകളില്‍ യുഎഇയിലെത്തിയവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ പുതുക്കാനാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഒരു മാസത്തെ സന്ദര്‍ശക വീസയിലോ ടൂറിസ്റ്റ് വീസയിലോ യുഎഇയില്‍ വന്നവര്‍ സമയപരിധി പൂര്‍ത്തിയായാല്‍ പുതിയ വീസയെടുക്കുന്നതിന് രാജ്യം വിടേണ്ടതില്ല.

ജോലി തേടിയും മറ്റ് ആവശ്യങ്ങള്‍ക്കായും യുഎഇയില്‍ എത്തിയവര്‍ നിശ്ചിത സമയപരിധി പൂര്‍ത്തിയായാല്‍ എക്‌സിറ്റായി പുതിയ വീസയില്‍ രാജ്യത്തേക്ക് വരേണ്ട സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. രണ്ടു തവണ രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ പുതുക്കാനോ സാധിക്കുമെന്നും ഇങ്ങനെ അപേക്ഷകര്‍ക്ക് സമയവും പണവും ലാഭിക്കാനാകുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സയീദ് റഖന്‍ അല്‍ റാഷിദി പറഞ്ഞു. പുതിയ വീസാ ഭേദഗതിക്ക് നേരത്തെ കാബിനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു.

പതിനെട്ടു വയസു കഴിഞ്ഞ വിദ്യാര്‍ഥികളെ മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് മാറ്റണമെന്ന നിബന്ധനയിലും ഇളവ് ലഭിക്കും. കൂടാതെ, പന്ത്രണ്ടാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ യൂണിവേഴ്‌സിറ്റി പഠനകാലം അവസാനിച്ചാലും രക്ഷിതാക്കള്‍ക്കൊപ്പം രണ്ടുവര്‍ഷം കൂടി യുഎഇയില്‍ തുടരാം. കൂടാതെ, വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും അവരുടെ കുട്ടികള്‍ക്കും വീസ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക