Image

ശബരിമലയിലേക്ക്‌ രണ്ട്‌ യുവതികള്‍ കൂടി

Published on 19 October, 2018
ശബരിമലയിലേക്ക്‌ രണ്ട്‌ യുവതികള്‍ കൂടി

പമ്‌ബ: ശബരിമലയിലെ സംഘര്‍ഷാന്തരീക്ഷത്തിന്‌ അയവ്‌ വന്നതിന്‌ പിന്നാലെ ശബരിമലയിലേക്ക്‌ രണ്ട്‌ യുവതികള്‍ കൂടി. തെലുങ്ക്‌ മാദ്ധ്യമപ്രവര്‍ത്തക കവിതയും കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമയേയും ശബരിമലയില്‍ നിന്ന്‌ തിരിച്ചിറക്കിയതിന്‌ പിന്നാലെയാണ്‌ രണ്ട്‌ പേര്‍ കൂടി ശബരിമലയിലേക്ക്‌ പോവാന്‍ തയ്യാറായി വന്നത്‌.

ഇവരെ ഇലവുങ്കലില്‍ പൊലീസ്‌ തടഞ്ഞിരിക്കുകയാണ്‌. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും ഇവരെ കയറ്റി വിടണോ എന്ന്‌ തീരുമാനിക്കുക.

വിദ്യാരംഭ ദിവസത്തില്‍ അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി എത്തിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയെ രാവിലെ പൊലീസ്‌ തിരിച്ചയച്ചിരുന്നു. സന്നിധാനത്തേക്ക്‌ പോകുന്നത്‌ ഇപ്പോള്‍ സുരക്ഷിതമല്ലെന്നും മതിയായ സുരക്ഷയൊരുക്കാന്‍ തങ്ങള്‍ക്ക്‌ പരിമിതികളുണ്ടെന്നും പൊലീസ്‌ അറിയിച്ചു.

ആദ്യഘട്ടത്തില്‍ പിന്തിരിയാന്‍ ഇവര്‍ തയ്യാറായില്ലെങ്കിലും ശരണം വിളികളുമായി ഭക്തര്‍ തടിച്ചുകൂടിയതോടെ ഇവര്‍ പിന്തിരിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക