Image

റിയാദ് കലാഭവന്‍ കുടുംബസംഗമവും യാത്രയയ്പ്പും

Published on 22 October, 2018
റിയാദ് കലാഭവന്‍ കുടുംബസംഗമവും യാത്രയയ്പ്പും
റിയാദ് റിയാദിലെ കലാസാംസ്‌കാരിക സംഘടനയായ റിയാദ് കലാഭവന്‍ കുടുംബസംഗമവും പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഉപദേശകസമിതി അംഗം മുരളി എസ് മണപള്ളിക്കും വനിതാ അംഗം നിമ്മി വര്‍ഗ്ഗീസിനും യാത്രയയപ്പു ചടങ്ങും സംഘടിപ്പിച്ചു.സുലൈയിലുള്ള കാന്‍സ് ഇസ്തഹയില്‍ നടന്ന പരിപാടിയില്‍ നിരവധി കലാഭവന്‍ കുടുംബാംഗങ്ങള്‍ പങ്കെടുത്തു,

ഒക്ടോബര്‍ അഞ്ചിന് പ്രളയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മണിവീണയാണെന്റെ കേരളം പരിപാടിയുടെ വീഡിയോ സംഗമത്തോടനുബന്ധച്ച് വലിയസ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. കുടുബസംഗമം മാധ്യമപ്രവര്‍ത്തകനും ക്യാമറമാനുമായ മുജീബ് ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഷാരോണ്‍ ഷെരീഫ് അധ്യക്ഷത വഹിച്ചു.

മാധ്യമപ്രവര്‍ത്തകരായ വി ജെ നസ്രുദ്ദീന്‍. ജയന്‍ കൊടുങ്ങല്ലൂര്‍. രക്ഷാധികാരി ഷാജഹാന്‍ കല്ലമ്പലം.അയൂബ് കരൂപ്പടന്ന. രാജന്‍ കാരിച്ചാല്‍. വിജയന്‍ നെയ്യാറ്റിന്‍കര. രാജന്‍ നിലമ്പൂര്‍, സാബു ഫിലിപ്പ്,മജു അഞ്ചല്‍, ഹരിമോന്‍ രാജന്‍ , .ഫഹദ്, .ഷൗക്കത്ത്. ബെസ്റ്റ് കാര്‍ഗോ. വിജയകുമാര്‍. എസ്.പി.ഷാനവാസ്, കെ.കെ സാമുവല്‍, ജോണ്‍സണ്‍ മാര്‍ക്കോസ്, വല്ലി ജോസ്. ആനി സാമുവല്‍, ജുമൈല റഷീദ്, ഷീല രാജു .ജിജി ബിനു. എന്നിവര്‍ സംസാരിച്ചു. നാട്ടിലേക്ക് പോകുന്ന മുരളി എസ് മണപള്ളിക്കും. നിമ്മി വര്‍ഗീസിനും ഷാജഹാന്‍ കല്ലമ്പലം. വല്ലി ജോസ് എന്നിവര്‍ ഉപഹാരം നല്‍കി. മണിവീണയാണെന്റെ കേരളമെന്ന പരിപാടിയുടെ  മുഖ്യപ്രായോജകരായ ബെസ്റ്റ് കാര്‍ഗോക്കുള്ള ഉപഹാരം ചെയര്‍മാന്‍ ഷാരോണ്‍ ഷെരീഫ് കൈമാറി. സജി കൊല്ലം സ്വാഗതവും ജോര്‍ജ്കുട്ടി മാക്കുളത്ത് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ഷിജു, ഗിരിദാസ്. ഗിരീഷ്. തസ്‌നി റിയാസ്, ജോജി കൊല്ലം എന്നിവരുടെ നേതൃത്വത്തില്‍ ഗാനസന്ധ്യയും അരങ്ങേറി പരിപാടികള്‍ക്ക് മുനീര്‍. മുജീബ്. ഷിജു. വിക്കി സാമുവല്‍. നഹാഖാന്‍. ഷിനു നവ്യന്‍. തുടങ്ങിയവര്‍ നേതൃത്വം നല്‍കി..




റിയാദ് കലാഭവന്‍ കുടുംബസംഗമവും യാത്രയയ്പ്പും
റിയാദ് കലാഭവന്‍ കുടുംബ സംഗമം മാധ്യമ പ്രവര്‍ത്തകന്‍ മുജീബ് ചങ്ങരംകുളം ഉത്ഘാടനം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക