പേടിഎം ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; സെക്രട്ടറി അറസ്റ്റില്‍
Published on 23 October, 2018
ദില്ലി: പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മയെ
ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സെക്രട്ടറിയെയും കൂട്ടാളികളെയും പൊലീസ്
അറസ്റ്റ് ചെയ്തു. സോണിയ ധവാന്, ഭര്‍ത്താവ് രൂപക് ജെയിന് കൂട്ടാളി ദേവേന്ദര്‍
കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പത്ത് വര്‍ഷത്തോളമായി വിജയ് ശേഖറിന്റെ
പേഴ്സണല്‍ സെക്രട്ടറിയായിരുന്നു സോണിയ ധവാന്.
വിജയ് ശേഖറിന്റെ മൊബൈല്‍
ഫോണില്‍ നിന്നും ഓഫീസ് കമ്ബ്യൂട്ടറില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും
വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ഇത് കാണിച്ചാണ് വിജയ് ശേഖറിനെ സോണിയയും കൂട്ടരും
ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത്. 20 കോടി രൂപ നല്‍കണം എന്നാതായിരുന്നു
ആവശ്യം.
വിജയ് ശേഖറിന്റെ സഹോദരനും കമ്ബനിയുടെ വൈസ് പ്രസിഡന്റുമായ അജയ്
ശേഖര്‍ ശര്‍മയെ രോഹിത്ത് ചോമല്‍ എന്നയാളാണ് വിളിച്ച് ഭീഷണിപ്പെടുത്തിയത്.
എന്നാല്‍ ഉടന്‍ തന്നെ വിജയ് ശേഖര്‍ പൊലീസില്‍ പരാതി
നല്‍കുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല