Image

മുപ്പെരിയാറില്‍ പുതിയ സാധ്യതാ പഠനത്തിന്‌ അനുമതി

Published on 24 October, 2018
മുപ്പെരിയാറില്‍ പുതിയ സാധ്യതാ പഠനത്തിന്‌ അനുമതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനു പുതിയ പ്രതീക്ഷകള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മിക്കുന്നതിനുള്ള സാധ്യത പഠനത്തിന്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്‌ അനുമതി നല്‍കിയിരിക്കുന്നത്‌.

കേരളത്തിന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ്‌ പുതിയ അണക്കെട്ട്‌. 53.22 മീറ്റര്‍ ഉയരത്തില്‍ അണക്കെട്ട്‌ നിര്‍മിക്കാനുള്ള സാധ്യതയാണ്‌ കേരളം പരിശോധിക്കുന്നത്‌. ഉപാധികളോടെയാണ്‌ അണക്കെട്ട്‌ നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയിരിക്കുന്നത്‌.


വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്‌ധ സമിതിയുടെ അംഗീകാരം ലഭിച്ചതോടെ കേരളത്തിന്‌ ഇത്‌ സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ തയാറാക്കി കേന്ദ്രത്തിന്‌ സമര്‍പ്പിക്കാം. 

ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അണക്കെട്ട്‌ നിര്‍മാണത്തിനുള്ള അനുമതി കേന്ദ്രം നല്‍കുക.
50 ഹെക്ടര്‍ വനഭൂമിയാണ്‌ അണക്കെട്ട്‌ നിര്‍മാണത്തിന്‌ ആവശ്യമായി വരുന്നത്‌. അതേസമയം അണക്കെട്ട്‌ നിര്‍മിക്കുകയാണെങ്കില്‍ കേരളം തമിഴ്‌നാടിന്റെ അനുമതി കൂടി തേടേണ്ടി വരും. 

ഇത്‌ രണ്ടാം തവണയാണ്‌ സാധ്യത പഠനത്തിന്‌ കേന്ദ്രം അനുമതി നല്‍കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക