Image

പ്രഭാസിനു പിറന്നാള്‍: ആശംസകളുമായി അനുഷ്‌കയെത്തി, ആരാധകര്‍ക്കാശ്വാസമായി

Published on 25 October, 2018
   പ്രഭാസിനു പിറന്നാള്‍:  ആശംസകളുമായി അനുഷ്‌കയെത്തി, ആരാധകര്‍ക്കാശ്വാസമായി
ബാഹുബലി എന്ന ബ്രഹ്മാണ്‌ഡ സൂപ്പര്‍ഹിറ്റ്‌ ചിത്രം വന്നതോടെ പ്രേക്‌ഷകരുടെ കണ്ണിലുണ്ണികളായി മാറിയ താരജോഡികളാണ്‌ അനുഷ്‌കയും പ്രഭാസും. പ്രഭാസിന്റെ പിറന്നാള്‍ ദിനമായ ഒക്‌ടോബര്‍ 24ന്‌ എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കിയിരുന്നത്‌ അനുഷ്‌കയുടെ പിറന്നാള്‍ ആശംസകളാണ്‌. ഇതേ ദിവസം രണ്ടു പേരും വിവാഹക്കാര്യത്തെ കുറിച്ച്‌ വെളിപ്പെടുത്തുമെന്നായിരുന്നു ആരാധകര്‍ വിചാരിച്ചിരുന്നത്‌. 

എന്നാല്‍ പിറന്നാള്‍ ദിനം ആശംസകള്‍ കുന്നു കൂടിയിട്ടും അനുഷ്‌കയുടെ ആശംശകള്‍ മാത്രം എത്തിയില്ല. ഇത്‌ ഇരുവരുടെയും ആരാധകരെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്‌. ഏതായാലും കുറേ വൈകിയെങ്കിലും ഒടുവില്‍ ഏറെ കാത്തിരുന്ന ആ പിറന്നാള്‍ സന്ദേശമെത്തി.

Wish you a very very happy birthday..May the year bring you all the success...happiness and health..So looking forward for Saaho....I am sure its gonna be an experience...the making video UV creations ...Sujeeth, Madhie, and whole crew and cast....അനുഷ്‌ക കുറിച്ചു.
രണ്ടു പേരുടെയും ആരാധകര്‍ക്ക്‌ ഇവരുടെ വിവാഹക്കാര്യം മാത്രമേ ചര്‍ച്ച ചെയ്യാനുള്ളൂ.

എത്രയും പെട്ടെന്ന്‌ വിവാഹിതരാകൂ എന്നാണ്‌ ആരാധകരുടെ കമന്റ്‌. 
രാജമൗലി സംവിധാനം ചെയ്‌ത ബാഹുബലിയില്‍ ഇരുവരും നായികാ നായകന്‍മാരായിരുന്നു. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക