ഗായിക ഡോ. വൈക്കം വിജയലക്ഷ്മിയും മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍ അനൂപും വിവാഹിതരായി. തിങ്കളാഴ്ച രാവിലെ വൈക്കം മഹാദേവ ക്ഷേത്ര സന്നിധിയിലായിരുന്നു വിവാഹം.
ഉദയനാപുരം ഉഷാനിലയത്തില്‍ വി മുരളീധരന്റെയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി. പാല പുലിയൂര് കൊച്ചൊഴുകയില്‍ ലൈലാ കുമാരിയുടെയും നാരായണന് നായരുടെയും മകനാണ് അനൂപ്.
സംഗീത സിനിമാ രംഗത്തെയും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെയും പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. നാനാടം ആതുരാശ്രമം സ്കൂള്‍ ഹാളിലായിരുന്നു വിവാഹാനന്തര ചടങ്ങ് ഒരുക്കിയിരുന്നത്. ഇവിടെ ഗാനഗന്ധര്വന് കെ ജെ യേശുദാസ്, ഭാര്യ പ്രഭ, മകന് വിജയ് യേശുദാസ്, സംവിധായകന് കമല്‍, നടന് ടി പി മാധവന്, സംഗീത സംവിധായകരായ ഔസേപ്പച്ചന്, എം ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.ജീവിതത്തിലെ സന്തോഷകരമായ മുഹൂര്‍ത്തമാണ് ഇതെന്ന് വിജയലക്ഷ്മി പ്രതികരിച്ചു