Image

ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി നീല്‍ ചാറ്റര്‍ജി ഫെഡറല്‍ എനര്‍ജി റഗുലാറ്ററി കമ്മീഷന്‍ ചെയര്‍മാന്‍

പി പി ചെറിയാന്‍ Published on 26 October, 2018
ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി നീല്‍ ചാറ്റര്‍ജി ഫെഡറല്‍ എനര്‍ജി റഗുലാറ്ററി കമ്മീഷന്‍ ചെയര്‍മാന്‍
വാഷിങ്ടന്‍ ഡിസി: അമേരിക്കന്‍ ഫെഡറല്‍ എനര്‍ജി റഗുലാറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി നീല്‍ ചാറ്റര്‍ജിയെ പ്രസിഡന്റ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു. 

ആരോഗ്യ കാരണങ്ങളാല്‍ വിരമിക്കുന്ന ലോയര്‍ കെവിന്‍ മെക്ലന്റയറിനു പകരമാണു പുതിയ നിയമനമെന്ന് ഒക്ടോബര്‍  25 ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

കെവിന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് 4 മാസം ഇതേ സ്ഥാനം നീല്‍ ചാറ്റര്‍ജി വഹിച്ചിരുന്നു.

പരിസ്ഥിതി പ്രവര്‍ത്തകരും ഡമോക്രാറ്റുകളും എതിര്‍ക്കുന്ന ട്രംപിന്റ എനര്‍ജി പോളിസി രൂപ കല്‍പന ചെയ്യുന്നതിനാണു നീലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്

പ്രധാന റഗുലറ്ററി സ്ഥാനങ്ങള്‍ വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനാണ് നീല്‍ ചാറ്റര്‍ജി. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ ചെയര്‍മാനായി നിയമിതനായ അജിത പൈയാണ് ആദ്യ ഇന്ത്യന്‍ വംശജന്‍.

സെനറ്റ് മെജോറട്ടി ലീഡര്‍ മിച്ച് മെക്കോണല്‍ അഡ് വൈസറായിരുന്ന നീല്‍ ചാറ്റര്‍ജി.

സെന്റ് ലോറന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും യൂണിവേഴ്‌സിറ്റി ഓഫ്  സിന്‍സിയാറ്റില്‍ നിന്നും ലൊ ബിരുദവും നേടിയിട്ടുള്ള ചാറ്റര്‍ജി കെന്റുക്കിയിലാണു ജനിച്ചു വളര്‍ന്നത്. ഭാര്യയും രണ്ടു ആണ്‍ മക്കളും ഒരു മകളും ഉള്‍പ്പെടുന്നതാണ് കുടുംബം.
ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി നീല്‍ ചാറ്റര്‍ജി ഫെഡറല്‍ എനര്‍ജി റഗുലാറ്ററി കമ്മീഷന്‍ ചെയര്‍മാന്‍
ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി നീല്‍ ചാറ്റര്‍ജി ഫെഡറല്‍ എനര്‍ജി റഗുലാറ്ററി കമ്മീഷന്‍ ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക