Image

അയോധ്യ കേസിന്‌ പുതിയ ബെഞ്ച്‌; കേസ്‌ നാളെ പരിഗണിക്കും

Published on 28 October, 2018
അയോധ്യ കേസിന്‌ പുതിയ ബെഞ്ച്‌; കേസ്‌ നാളെ പരിഗണിക്കും
ദില്ലി : അയോധ്യഭൂമി വിഭജിച്ച അലഹബാദ്‌ ഹൈക്കോടതി ഉത്തരവിന്‌ എതിരായ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പുതിയ ബെഞ്ച്‌ പരിഗണിക്കും. ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ്‌ എന്നിവര്‍ അംഗങ്ങളായ ബെഞ്ച്‌ തിങ്കളാഴ്‌ച്ച കേസ്‌ പരിഗണിക്കും.
കേസില്‍ ദൈനം ദിനാടിസ്ഥാനത്തില്‍ വാദം കേള്‍ക്കണമോയെന്ന വിഷയത്തില്‍ തിങ്കളാഴ്‌ച്ച കോടതി തീരുമാനം അറിയിക്കും.

അലഹാബാദ്‌ ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച്‌ 2010 സെപ്‌റ്റംബര്‍ 30നാണ്‌ അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്‌ക്കുമായി മൂന്നായി വിഭജിക്കണമെന്ന്‌ വിധിച്ചത്‌. ഈ ഉത്തരവിന്‌ എതിരായ അപ്പീലാണ്‌ സുപ്രിംകോടതി പരിഗണിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക