Image

റിപ്പബ്ലിക്‌ ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം ട്രംപ്‌ നിരസിച്ചു

Published on 28 October, 2018
റിപ്പബ്ലിക്‌ ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം ട്രംപ്‌  നിരസിച്ചു
ന്യൂഡല്‍ഹി: 2019 റിപ്പബ്ലിക്‌ ദിന പരേഡില്‍ ട്രംപ്‌ എത്തില്ല. മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ നിരസിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലിന്‌ അമേരിക്കന്‍ അധികൃതര്‍ അയച്ച കത്തിലാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്‌.

എന്നാല്‍ വിട്ടു നില്‍ക്കുന്നത്‌ മറ്റ്‌ പരിപാടികള്‍ ഉള്ളതിനാലാണെന്നാണ്‌ അമേരിക്ക വ്യക്തമാക്കുന്നത്‌.

റിപ്പബ്ലിക്‌ ദിന പരേഡില്‍ മുഖ്യാതിഥി ആകാന്‍ ട്രംപിനെ ക്ഷണിച്ചുകൊണ്ട്‌ ഏപ്രിലില്‍ ഇന്ത്യ കത്തയച്ചിരുന്നു. കത്ത്‌ ലഭിച്ചുവെന്ന്‌ അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും ഇന്ത്യ-അമേരിക്ക വിദേശ, പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്‌ചയായ 2പ്ലസ്‌ ടു ഡയലോഗിന്‌ ശേഷം മാത്രമേ അന്തിമ തീരുമാനം അറിയിക്കാനാകൂ എന്ന നിലപാടായിരുന്നു അമേരിക്ക സ്വീകരിച്ചിരുന്നത്‌.

പിന്നീട്‌ അമേരിക്കയുടെ എതിര്‍പ്പ്‌ അവഗണിച്ചാണ്‌ എസ്‌400 ഉള്‍പ്പെടെ റഷ്യയുമായുണ്ടായ പ്രതിരോധ കരാറുകളും ഇറാനില്‍നിന്ന്‌ എണ്ണ ഇറക്കുമതി തുടരാനും ഇന്ത്യ തീരുമാനിച്ചത്‌.

നേരത്തേ കാറ്റ്‌സ നിയമ പ്രകാരം റഷ്യയില്‍ നിന്ന്‌ ആയുധങ്ങളും പ്രതിരോധ സഹായങ്ങളും സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക്‌ ഉപരോധമേര്‍പ്പെടുത്തുമെന്ന്‌ അമേരിക്ക അറിയിച്ചിരുന്നു.

സഖ്യകക്ഷികളായ എല്ലാ രാജ്യങ്ങളും ഇറാനില്‍നിന്ന്‌ എണ്ണ ഇറക്കുമതി ചെയ്യുന്നത്‌ നവംബര്‍ 4നുള്ളില്‍ പൂര്‍ണമായും നിര്‍ത്തണമെന്ന്‌ അമേരിക്ക നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇറക്കുമതി തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ ഇന്ത്യ

അമേരിക്കന്‍ ഭീഷണി വകവയ്‌ക്കാതെ 36,882 കോടിയുടെ ഇടപാടിന്‌ റഷ്യയുമായി കരാര്‍ ഒപ്പിട്ടുതും മറ്റുമാണ്‌ അമേരിക്കയെ ചൊടിപ്പിച്ചത്‌.
Join WhatsApp News
കള്ളന്മാർ ഉമ്മ വയ്ക്കുമ്പോൾ 2018-10-28 16:14:15
ട്രംപിന്റെ ഗുരുവായ പൂട്ടിന്റ കയ്യിൽ നിന്ന് യുദ്ധവിമങ്ങൾ വാങ്ങിയതിനു ശേഷം അതിന്റെ ഡിസ്പ്ലേ നടക്കുമ്പോൾ, ശിഷ്യനായ ട്രംപിനെ സാക്ഷിയാക്കാൻ മോഡി നടത്തിയ ശ്രമം കൊള്ളാം. ഒരു നാഴി വേറൊരു നാഴിക്കകത്ത് കേറില്ല മോഡി.  കള്ളന്മാർ  ഉമ്മ വയ്ക്കുമ്പോൾ 
Tom abraham 2018-10-28 18:18:28

Modi hoped a Republican would be the chief guest for the Republican day parade !!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക