സംസ്ഥാന സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന അമിത് ഷായുടെ പ്രസ്താവനയെ പിന്തുണച്ച് കെ. സുരേന്ദ്രന്
Published on 29 October, 2018
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ
വലിച്ചുതാഴെയിടുമെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയെ
പിന്തുണച്ച് ബി.ജെ.പി സംസ്ഥാന നേതാവ് കെ സുരേന്ദ്രന്.
വലിച്ച് താഴെ
ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കിയിരിക്കുമെന്നും അതില്‍ ആര്‍ക്കും
സംശയം വേണ്ടെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. ത്രിപുരയില്‍
സാധിക്കുമെങ്കില്‍ കേരളത്തില്‍ അതൊരു പ്രശ്നമേ അല്ലെന്നും സുരേന്ദ്രന്
പറയുന്നു.
അമിത് ഷായുടെ വാക്കുകള്‍ ഇതുവരെ തെറ്റിയിട്ടില്ലെന്നും
അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല
ഭയപ്പെടുത്തുന്നതെന്നും സുരേന്ദ്രന് പറയുന്നു.
വെല്ലുവിളി
ഏറ്റെടുക്കാന്‍ തയ്യാറാവുക പിണറായി വിജയന്. ഞങ്ങള്‍ റെഡി. ഇനി ഗോദയില്‍ കാണാം.
അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ. സുരേന്ദ്രന് ഫേസ്ബുക്ക്
പോസ്റ്റില്‍ പറയുന്നു.
അമിത് ഷായുടെ പ്രസ്താവന ബി.ജെ.പിക്ക്
തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. അമിത് ഷായുടെ
പ്രസ്താവനയെ പിഎസ് ശ്രീധരന്‍പിള്ളയടക്കമുള്ളവര്‍ ലഘൂകരിക്കാന്‍ പാടുപെടുമ്പോഴാണ്
സുരേന്ദ്രന് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല