കാലിഫോര്‍ണിയയിലെ മോഡസ്റ്റോയില്‍ കൊറോണറുടെ പക്കല്‍ നിന്നു മ്രുതദേഹങ്ങള്‍ സാന്‍ ഹോസെയിലെ ചാപ്പല്‍ ഓഫ് ഫ്ലവേഴ്സ് ഫ്യൂണറല്‍ ഹോമിലേക്കു മാറ്റി. (900 സൗത്ത് സെക്കന്‍ഡ് സ്ട്രീറ്റ്, സാന്‍ ഹോസെ, കാലിഫോര്‍ണിയ-95112)
വ്യാഴാഴ്ച ഉച്ചക്കു 3 മുതല്‍ 6 വരെ അന്തിമോപചാരം അര്‍പ്പിക്കാം.കാസ്കറ്റ് തുറക്കുകയില്ല.
അതിനു ശേഷം ശദാഹം നടക്കും.
ചിക്കാഗോയിലുള്ള ജെയ്ബു കുളങ്ങരയുടെ സഹപാഠിയാണു മീനാക്ഷിയുടെ പിതാവ് എസ്.ആര്. മൂര്‍ത്തി.തുടരെയുള്ള വാര്‍ത്തകളും മറ്റും കണ്ട് കുടുംബം അഗാധമായ ദുഖത്തിലാണെന്നുജെയ്ബു പറഞ്ഞു.
കോണ്‍സുലേറ്റില്‍ നിന്നു മരണ വിവരം അറിയിച്ചതു മുതല്‍ ഫോമാ ജോ. സെക്രട്ടറി സാജു ജോസഫും സഹായവുമായി രംഗത്തുണ്ടായിരുന്നു.