Image

ഇലക്ട്രിക് ചെയറിലിരുത്തി ടെന്നസ്സിയില്‍ വധശിക്ഷ നടപ്പാക്കി

Published on 02 November, 2018
ഇലക്ട്രിക് ചെയറിലിരുത്തി ടെന്നസ്സിയില്‍ വധശിക്ഷ നടപ്പാക്കി
ടെന്നസ്സി: 1983 ല്‍ മയക്കുമരുന്ന് വാങ്ങുവാനെത്തിയ രണ്ടുപേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ എഡ്മണ്ട് സഗോര്‌സ്‌ക്കിയുടെ (63) വധശിക്ഷ നവംബര്‍ 1 വൈകിട്ട് ഏറ്റവുമധികം സുരക്ഷാ സന്നാഹമുള്ള റിവര്‍ബന്റ് ജയിലില്‍ നടപ്പാക്കി. 1984 ലാണ് കോടതി വധശിക്ഷ വിധിച്ചത്.

പ്രതിയുടെ ആവശ്യം അംഗീകരിച്ച് വിഷമിശ്രിതത്തിന് പകരം ഇലക്ട്രിക് ചെയറാണ് വധശിക്ഷ ഉപയോഗിച്ചത്. 1750 votl വൈദ്യുതി ശരീരത്തിലേക്ക് കടത്തിവിട്ട് നിമിഷങ്ങള്‍ക്കകം പ്രതിയുടെ മരണം സ്ഥിരീകരിച്ചു.

ഒക്ടോബര്‍ 11 ന് നടപ്പാക്കേണ്ട വധശിക്ഷ പ്രതിയുടെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ വൈകിയതിനാലാണ് നവംബര്‍ 1 ലേക്ക് മാറ്റിയത്.

2007 ലായിരുന്നു അവസനമായി ടെന്നിസ്സിയില്‍ ഇലക്ട്രിക്ക് ചെയര്‍ വദശിക്ഷക്ക് ഉപയോഗിച്ചത്. 

യു എസ് സുപ്രീംകോടതിയില്‍ അവസാന നിമിഷം സമര്‍പ്പിച്ച അപ്പീല്‍ തള്ളപ്പെട്ട ഉടനെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.

വധശിക്ഷക്കു മുമ്പായി ഇഷ്ടപ്പെട്ട ആഹാരം കഴിക്കുന്നതിന് 20 ഡോളറാണ് അനുവദിച്ചിട്ടുണ്ട്. പ്രതി ഇത് നിഷേധിച്ചു സഹ തടവുകാര്‍ക്ക് നല്‍കിയ ആഹാരമാണ് കഴിച്ചത്.

1999 ന് മുമ്പാണ് കുറ്റകൃത്യം ചെയ്തതെങ്കില്‍ പ്രതിക്ക് ഇഷ്ടപ്പെട്ട വധശിക്ഷാ രീതി തിരഞ്ഞെടുക്കുന്നതിനവകാശമുള്ള ആറ് സംസ്ഥാനങ്ങളില്‍ ഒന്നാണ് ടെന്നിസ്സി. 2000 ത്തിന് ശേഷം അമേരിക്കയില്‍ 14 പേരെ ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ചു വധിച്ചിട്ടുണ്ട്. 2013 ല്‍ വെര്‍ജീനയിലാിരുന്ന അവസാനത്തേത്.

ജയ്‌ലിനകത്ത് വധശിക്ഷ നടപ്പിലാക്കുമ്പോള്‍ പുറത്ത് വധശിക്ഷക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രകടനം സംഘടിപ്പിച്ചിരുന്നു.
ഇലക്ട്രിക് ചെയറിലിരുത്തി ടെന്നസ്സിയില്‍ വധശിക്ഷ നടപ്പാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക