Image

മുന്‍ മന്ത്രി എം.ജെ. അക്ബര്‍ മനഭംഗപ്പെടുത്തിയെന്നു യു.എസ്. ജേര്‍ണലിസ്റ്റ്

Published on 02 November, 2018
മുന്‍ മന്ത്രി എം.ജെ. അക്ബര്‍ മനഭംഗപ്പെടുത്തിയെന്നു യു.എസ്. ജേര്‍ണലിസ്റ്റ്
വാഷിംഗ്ടണ്‍, ഡി.സി.: കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച എം.ജെ. അക്ബര്‍ തന്നെ 23 വര്‍ഷം മുമ്പു മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്നു നാഷണല്‍ പബ്ലിക് റേഡിയോ എഡിറ്റര്‍ പല്ലവി ഗൊഗോയി വാഷിംഗ് ടണ്‍ പോസ്റ്റില്‍ എഴുതി

അക്ബര്‍ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ഏഷ്യന്‍ ഏജ് പത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണിത്. അക്ബറിനെ കുറിച്ചുള്ള ആരോപണങ്ങള്‍ വായിച്ചപ്പോള്‍ തല കറങ്ങുന്നതു പോലെ തോന്നി. എന്റെ ദുരനുഭവങ്ങള്‍ അറിയുന്ന ഇന്ത്യയിലെ രണ്ടു സുഹൃത്തുക്കളെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. 

അക്ബറിനെ പോലെ ശക്തരായ പുരുഷന്മാര്‍ ആക്രമിച്ചാല്‍ എന്തായിരിക്കുമെന്ന് അറിയാം. ഇപ്പോള്‍ സ്ത്രീകള്‍ അയാള്‍ക്കെതിരെ മുന്നോട്ടു വന്നതിനാല്‍ അവരെ പിന്‍തുണക്കാനാണ്  താന്‍ ഇത് എഴുതുന്നത്.

ഇരുപത്തിരണ്ടാം വയസിലാണ് ഞാന്‍ ഏഷ്യന്‍ ഏജ് പത്രത്തില്‍ ചേര്‍ന്നത്. പ്രതിഭാശാലിയായ എം.ജെ. അക്ബറിന്റെ ഭാഷാ പ്രാവീണ്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രഗത്ഭനായ ഗുരുവില്‍നിന്നു പഠിക്കാനായി ശകാരങ്ങളും മറ്റും സഹിച്ചു. 23ാം വയസില്‍ പേജ് എഡിറ്ററായി. 

പേജുമായി അദ്ദേഹത്തിന്റെ മുറിയില്‍ എത്തിയപ്പോഴാണ് ആദ്യമായി ദുരനുഭവം ഉണ്ടായത്. പേജിനെക്കുറിച്ചു പ്രശംസിച്ച ശേഷം ചുംബിക്കാന്‍ ശ്രമിച്ചു. ഒരുവിധത്തില്‍ മുറിവിട്ടു. മാസങ്ങള്‍ക്കുള്ളില്‍ മുംബൈ താജ് ഹോട്ടലിലെ മുറിയില്‍ വച്ചും ഇതുണ്ടായപ്പോഴും ചെറുത്തുനിന്നു. തുടര്‍ന്നു പിരിച്ചു വിടുമെന്നു ഭീഷണിയുണ്ടായി.

മൂന്നാം സംഭവം ജയ്പുരില്‍ വച്ചാണുണ്ടായത്. ഒരു ദുരഭിമാന കൊലയെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴായിരുന്നു അത്. വാര്‍ത്തയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഹോട്ടല്‍ മുറിയിലേക്കു വിളിപ്പിച്ചു. അന്നു ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞില്ല. ബലം പ്രയോഗിച്ചു വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അക്ബര്‍ എന്നെ മാനഭംഗപ്പെടുത്തി. നടന്നതിനെക്കുറിച്ച് ആരോടും പറയാന്‍ ധൈര്യമുണ്ടായില്ല. ആരെങ്കിലും എന്നെ വിശ്വസിക്കുമോ എന്ന ഭയമായിരുന്നു. ഹോട്ടല്‍ മുറിയിലേക്കു പോയതിന് എന്നെത്തന്നെ പഴിച്ച് മുന്നോട്ടുപോയി.

പിന്നീടു പലവട്ടം അക്ബര്‍ കീഴ്പ്പെടുത്തി. ഓഫിസില്‍ സമപ്രായക്കാരായ പുരുഷന്മാരോട് സംസാരിക്കുന്നതു പോലും അക്ബറിന് ഇഷ്ടമായിരുന്നില്ല.

ലണ്ടനിലേക്ക്  സ്ഥലം മാറ്റിയപ്പോള്‍ രക്ഷപെട്ടല്ലോ എന്നു കരുതി. എന്നാല്‍ അത് കൂടുതല്‍ സൗകര്യമായി അയാള്‍ ഉപയോഗിക്കുകയായിരുന്നു

ലണ്ടന്‍ ഓഫിസില്‍ വച്ച് താന്‍ സംസാരിച്ച പുരുഷ സഹപ്രവവര്‍ത്തകനുമായി  അക്ബര്‍ വഴക്കടിക്കുക വരെ ചെയ്തു.

അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്കു പിന്തുണയെന്ന നിലയിലാണു താന്‍ ഇക്കാര്യങ്ങള്‍ എഴുതുന്നത്. മകള്‍ക്കും മകനും വേണ്ടിയാണിത്. ആരെങ്കിലും അവരെ ഇരയാക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കാന്‍ അവര്‍ക്കും കഴിയണം. ആരെയും ഇരയാക്കാതിരിക്കാനും.

എങ്ങനെയണു അയാള്‍ക്കു തന്റെ മേല്‍ ഇത്ര ശക്തി വന്നതെന്നു ഇപ്പോഴും മനസിലാകുന്നില്ല.

അക്ബറിനെ ബി.ജെ.പിയില്‍ നിന്നു പുറത്താക്കാതിരിക്കുന്നതിനെയും അവര്‍ ചോദ്യം ചെയ്തു. ഇപ്പോഴും അയാള്‍ പാര്‍ലമെന്റംഗവുമാണ്.

അയാള്‍ നിയമത്തിനു അതീതനാണെന്ന ധാരണയിലാണു ഇക്കാര്യമൊനും പിന്നീട് പറയാതിരുന്നത്. സംസാരത്തില്‍ പോലും അയാളുടെ പേരു ഉപയോഗിക്കാതിരിക്കാന്‍ ശ്രമിച്ചു.

ആരോപണം അക്ബര്‍  നിഷേധിക്കുന്നതായി അയാളുടെ അറ്റോര്‍ണി അറിയിച്ചു. പല്ലവിയുടെ ബന്ധം ഉണ്ടായിരുന്നുവെന്ന് അക്ബർ സമ്മതിച്ചു. ബന്ധം പരസ്പരസമ്മതത്തോടെ ആയിരുന്നു.  1994 ല്‍ ആണ് പരസ്പര സമ്മതപ്രകാരം ബന്ധത്തിലേര്‍പ്പെടുന്നത്. ഇത് മാസങ്ങളോളം നീണ്ടു. പിന്നീട് തന്റെ കുടുംബജീവിതത്തെ മോശമായി ബാധിച്ചു. അങ്ങനെയാണ് ഈ ബന്ധം അവസാനിച്ചത്. എന്നാല്‍ നല്ല രീതിയില്‍ ആയിരുന്നില്ല ഇതിന്റെ അന്ത്യം.

പല്ലവി സമ്മര്‍ദത്തിലായിരുന്നോ ജോലി ചെയ്തിരുന്നതെന്ന് തങ്ങളുടെ സഹപ്രവര്‍ത്തകരോടു ചോദിച്ചാല്‍ മനസ്സിലാകുമെന്നു അക്ബര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. 

അക്ബറിന്റെ ആദ്യ ഭാര്യ മല്ലികയും അക്ബറിനെ ശരിവച്ചു. പല്ലവി തങ്ങളുടെ ജീവിത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അര്‍ധരാത്രിയില്‍ പോലും വന്നിരുന്ന ഫോണ്‍ കോളുകളും മറ്റുമാണു ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നത് അറിയാന്‍ ഇടയാക്കിയത്. ഇക്കാര്യത്തില്‍ ഭര്‍ത്താവുമായി വഴക്കുണ്ടായി. അതേത്തുടര്‍ന്ന് അദ്ദേഹം ബന്ധം അവസാനിപ്പിക്കുന്നത്‌ 

 ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ അക്ബര്‍ കേസ് കൊടുത്തിട്ടുണ്ട്

read also

US journalist alleges rape by Akbar, he says it was consensual 


US-based journalist alleges she was raped by Akbar

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക