Image

96ാം വയസ്സില്‍ 'അക്ഷരലക്ഷം' പരീക്ഷയില്‍ ഒന്നാമത്‌; കാര്‍ത്യായനിയമ്മയ്‌ക്ക്‌ സര്‍ക്കാരിന്‍റെ ആദരം

Published on 02 November, 2018
96ാം വയസ്സില്‍ 'അക്ഷരലക്ഷം' പരീക്ഷയില്‍ ഒന്നാമത്‌; കാര്‍ത്യായനിയമ്മയ്‌ക്ക്‌ സര്‍ക്കാരിന്‍റെ ആദരം
തിരുവനന്തപുരം: മലയാളികളുടെ മനം കവര്‍ന്ന ചിത്രമായിരുന്നു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ പത്രങ്ങളില്‍ വന്ന പരീക്ഷഹാളിലെ ഈ വിദ്യാര്‍ത്ഥിള്‍ കാര്‍ത്ത്യായനി അമ്മയുടെയും രാമചന്ദ്രന്‍ പിള്ളയുടെയും പരീക്ഷ എഴുത്ത്‌.

ഇപ്പോഴിതാ 
ആ പരീക്ഷയില്‍ നേടിയ വിജയത്തിലൂടെഎല്ലാവരെയും ഞെട്ടിച്ചുകൊണ്ട്‌ വീണ്ടും ഇവര്‍ തരംഗമാവുകയാണ്‌.


100ല്‍ 98 മാര്‍ക്ക്‌ നേടി വിജയിച്ച 96 വയസ്സുള്ള കര്‍ത്യായനിയമ്മ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനക്കാരിയാണ്‌.

98 മാര്‍ക്കെന്നത്‌ നാലാം ക്ലാസ്‌ തുല്യതാ പരീക്ഷയുടെ ചരിത്രത്തിലെ റെക്കോര്‍ഡാണെന്ന്‌ സാക്ഷരതാ മിഷന്‍ പറയുന്നു.


42,933 പേരായിരുന്നു പരീക്ഷ എഴുതിയത്‌..അതില്‍ ഏറ്റവും പ്രായം കാര്‍ത്ത്യായനി അമ്മയ്‌ക്ക്‌ ആയിരുന്നു. തിരുവനന്തപുരത്ത്‌ വെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പരീക്ഷ പാസ്സായര്‍വര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്
തു

കാര്യത്ത്യായനി അമ്മയുടെ അടുത്തിരുന്ന്‌ പരീക്ഷ എഴുതിയ രാമചന്ദ്രന്‍പിള്ളയ്‌ക്ക്‌ നൂറില്‍ 88 മാര്‍ക്കാണ്‌. ഏതായാലും ഇരുവരും വീണ്ടും സോഷ്യമീഡിയയിലടക്കം തരംഗമായിരിക്കുകയാണ്‌.

100ല്‍ 98 മാര്‍ക്ക്‌ നേടി വിജയിച്ച കാര്‍ത്യായനിയമ്മ തന്നെയാണ്‌ പരിക്ഷ എഴുതിയവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയും.
നിരക്ഷരര്‍ക്ക്‌ വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതിയുടെ ആദ്യഘട്ട പരീക്ഷ 43,300 പേരാണ്‌ എഴുതിയത്‌. 42,933 പേര്‍ വിജയച്ചു. അവരില്‍ ഒന്നാമതെത്തിയതില്‍ കാര്‍ത്യായനിയമ്മയ്‌ക്ക്‌ വലിയസന്തോഷം.

മുഴുവന്‍ മാര്‍ക്ക്‌ പ്രതീക്ഷിച്ചാണ്‌ പരീക്ഷയെഴുതിയത്‌. അതിനായുള്ള കഠിന പരിശ്രമത്തിലായിരുന്നു കഴിഞ്ഞ ആറ്‌ മാസം.

നൂറാം വയസ്സില്‍ പത്താം ക്ലാസ്‌ തുല്ല്യതാ പരീക്ഷ പാസ്സാവണമെന്ന മോഹമാണ്‌ കര്‍ത്ത്യായനിയമ്മയ്‌ക്ക്‌ ഇനിയുള്ളത്‌.
96ാം വയസ്സില്‍ 'അക്ഷരലക്ഷം' പരീക്ഷയില്‍ ഒന്നാമത്‌; കാര്‍ത്യായനിയമ്മയ്‌ക്ക്‌ സര്‍ക്കാരിന്‍റെ ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക