Image

പ്രവാസിക്ക് അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ അന്യമോ?

Published on 03 November, 2018
പ്രവാസിക്ക് അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ അന്യമോ?
ചിക്കാഗോ: പ്രവീണ്‍ വധക്കേസില്‍ അമേരിക്കന്‍ നീതിന്യായവ്യവസ്ഥിതിയുടെ അവിഭാജ്യ ഘടകമായ ജൂറി കുറ്റക്കാരന്‍ എന്നു വിധിയെഴുതിയ കുറ്റവാളിയെ വെറുതെ വിടാനും പുതിയ വാദം നടത്താനും മുതിര്‍ന്ന ജഡ്ജിയുടെ വിധിന്യായം ഏറെ സാമൂഹിക അരാജകത്വങ്ങളിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ജൂറി വിധി പ്രഖ്യാപിച്ചതെ തുടര്‍ന്നു പ്രതിയായ ഗേജ് ബഥൂണിനെ ശിക്ഷയ്ക്ക് വിധിക്കാനുള്ള ദിവസം നിശ്ചയിച്ചത്. എന്നാല്‍ 12 അംഗങ്ങളുള്ള ജൂറികള്‍ ഏകകണ്ഠമായി വിധിച്ച വിധിയെ ജഡ്ജി നിരസിക്കുകയും, പ്രതിയെ വെറുതെ വിടുകയും ചെയ്തത് ഏറെ സാമൂഹിക പ്രശ്‌നങ്ങളും ഉയര്‍ത്തുന്നു.

സ്വദേശികളില്‍ ഒരു വിഭാഗത്തിനു എന്തുമാകാം എന്നുള്ള ഒരു ചിന്താഗതി ഇതു പരത്തുകയും കുറ്റവാളികള്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഇത് പ്രചോദനമാകുകയും ചെയ്യും. സുപ്രീംകോടതിയില്‍ പ്രോസിക്യൂട്ടര്‍ അപ്പീല്‍ ചെയ്തപ്പോള്‍ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ലിസ മാഡിഗന്‍ ഓഫീസ് അതിനെതിരേ രംഗത്തുവന്നു. സുപ്രീംകോടതിയില്‍ ഒബ്ജക്ഷന്‍ ഫയല്‍ ചെയ്യുമെന്ന് പ്രോസിക്യൂട്ടറെ അറിയിച്ചു. പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനപ്രകാരം കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്കി, സ്റ്റേറ്റ് റപ്രസന്റ്‌സ് ലിന്‍ഡ ചാപ്പ, ടെറി ബ്രയന്റ് ഇവരെയൊക്കെ ഈ വിവരം അറിയിക്കുകയും ഇവര്‍ ലിസ മാഡിഗണിന്റെ ഓഫീസിലേക്ക് നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇതൊക്കെയായിട്ടും കുറ്റവാളിക്കൊപ്പം നില്‍ക്കുന്ന സമീപനമാണ് അറ്റോര്‍ണി ജനറല്‍ ഓഫീസില്‍ നിന്നും കൈക്കൊള്ളുന്നതായി കാണുന്നത്. കേസിന്റെ തുടക്കംമുതല്‍ പ്രവീണിന്റെ കുടുംബത്തോട് നീരസ മനോഭാവത്തോടെ മാത്രം നിലനിന്ന ലിസ മാഡിഗണിന്റെ സമീപം ഏറെ പ്രതിക്ഷേധത്തോടെയാണ് ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും മലയാളി സമൂഹവും നോക്കി കാണുന്നത്.

വാര്‍ത്ത: ഫാ. ലിജു പോള്‍.
പ്രവാസിക്ക് അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ അന്യമോ?
Join WhatsApp News
Sudhir Panikkaveetil 2018-11-03 21:31:16
പെണ്ണുങ്ങളെ കാണാൻ 
പാടില്ലെന്ന് വിശ്വസിച്ചുകൊണ്ട് അതിനെതിരായി വന്ന 
വിധിയെ മാനിക്കില്ലെന്  വെല്ലു വിളിച്ച് 
അമേരിക്കയുടെ നിരത്തിലൂടെ പ്രകടനം 
നടത്തിയ മലയാളികളെ;  കൊല്ലപ്പെട്ട 
ഈ ചെറുപ്പക്കാരന്റെ കുടുംബത്തിന് നീതി 
വാങ്ങിക്കൊടുക്കാൻ എന്തെങ്കിലും ചെയ്യൂ.
എങ്കിൽ ദൈവാനുഗ്രഹമുണ്ടാകും. 
വിദ്യാധരൻ 2018-11-04 00:00:39
അസംഘിടിതമായ ഒരു സമൂഹത്തിന്റ പരാജയമാണ് കുറ്റവാളി ഇന്നും പുറത്ത് സ്വതന്ത്രനായി നടക്കുന്നത് .  കുടിയേറ്റവർഗ്ഗത്തിനെ ചവുട്ടി ആഴ്‍ത്താനുള്ള ട്രംപിന്റെ ശ്രമം, ചിലർക്ക് നിയമത്തെ ലംഘിക്കാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത് .  ഇവിടുത്തെ കറുത്ത വർഗ്ഗക്കാരേയും, സൗത്ത് അമേരിക്കക്കാരെയും അപക്ഷേച്ചു മലയാളികൾ പൊതുവെ പേടി തൊണ്ടൻമാരും, ആരെക്കൊണ്ടെങ്കിലും നല്ല പേര് കേൾപ്പിക്കണം എന്ന് മാത്രം വിചാരമുള്ളവരുമാണ് . അവർ ഇത്തരം സന്ദർഭങ്ങളിൽ ഉൾവലിയുകയും, ഏതെങ്കിലും അമ്പലത്തിലോ പള്ളിയിലോ പോയി ഭജന ഇരിക്കും. അതല്ലെങ്കിൽ അങ്ങ് ശബരിമലയിൽ സ്ത്രീകൾ പോകുന്നതിനെ എതിർത്ത് റോഡ് നീളെ പ്ലാക്കാർഡ് പിടിച്ചു നടക്കും.  ഇവിടുത്തെ പുരോഹിതവർഗ്ഗം മലയാളി സമൂഹത്തെ അവരുടെ ആത്മാവിനെ തൊട്ടറിയാനോ അതിൽ നിഷിപ്തമായിരിക്കുന്ന ശക്തിയെ തിരിച്ചറിയാനോ  അനുവദിക്കില്ല .  കാരണം, അത് അവർ നിൽക്കുന്നിടം കുഴിക്കുന്നതിന് സമമായിരിക്കും .നീ ദൈവത്തിന്റെ സൃഷ്ടിമാത്രമാണെന്നും നിനക്ക് ഒരിക്കലും ദൈവത്തെപോലെയാകാൻ കഴിയില്ല എന്നും ഒക്കെയുള്ള കള്ള കഥകൾ ഭക്തരുടെ തലയിൽ കയറ്റി വിട്ട്, ഒരിക്കലും മോചനം കിട്ടാത്ത അടിമകളാക്കി ഇട്ടിരിക്കുകയാണ്. ഇന്നും വെളുത്തവന്റെ കൂട്ട് ചേർന്ന് കറുത്തവനെയും മെക്സിക്കനേയും ചീത്ത വിളിക്കുകയും ഏറ്റവും വലിയ കള്ളനെ ദൈവ പുത്രനായി തലയിലേറ്റി കൊണ്ടുനടക്കുന്ന ബുദ്ധിക്ക് ക്ഷതമേറ്റ കളിപ്പാവ ഭക്തരുടെ സമൂഹമാണ്ഞാനുൾപ്പെടെയുള്ള മലയാളി സമൂഹം . എവിടെയാണ് മലയാളിക്ക് ഒരു ശക്തനായ നേതാവുള്ളത് ?  ആയുസ്സിന്റെ പകുതിയിലേറെ ഇവിടെ ജീവിച്ചു ഇവിടെ ഏതെങ്കിലും ശ്മശാന ഭൂമിയിലോ, അല്ലെങ്കിൽ ദഹിപ്പിച്ചു ഭസ്മീകരിക്കപ്പെടുമെന്നറിവുള്ളവരായിട്ടും. അവന്റെ കണ്ണ് രണ്ടും ചെകുത്താന്റെ നാടായ കേരളത്തിലാണ്. ഇവന്റെ ഒക്കെ സന്താനങ്ങൾക്ക് ഈ രാജ്യത്ത് എന്ത് സുരക്ഷിതത്വമാണുള്ളത്തെന്നും ഉറപ്പില്ലാതെ, യാഥാർഥ്യങ്ങളിൽ നിന്ന് വേർപെട്ടു ഇവന്റെ ഒക്കെ ആത്മാവ്, ഒരു കാലത്ത് അവനെ ഒക്കെ ഓടിച്ചു വിട്ട കേരളത്തിൽ കുടുങ്ങി കിടക്കുകയാണ് .  

ലൗലി എന്ന പ്രവീണിന്റെ അമ്മയുടെ പോരാട്ടം മലയാളികൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് .  അവരുടെ ധീരമായ പോരാട്ടം കാണുമ്പോൾ 'മതേഴ്സ് എഗെൻസ്ട് ഡ്രങ്കു ഡ്രൈവിംഗ്'  എന്ന സംഘടനയുടെ സ്ഥാപക സ്ത്രീയുടെ കഥയാണ് ഓർമ്മ വരുന്നത് .  ഒരു മദ്യപാനി കാൻഡി ലൈറ്റനറിന്റെ കാറിന്റെ പിന്നിൽ ഇടിച്ചാണ് അവരുടെ പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള സെറീനയെ ഗുരുതരമായി പരിക്കേൽപ്പിച്ചത് .  ആറു വർഷത്തിന് ശേഷം അവരുടെ മകൻ ട്രാവിസിന്റെ ശരീരത്തിലൂടെ മറ്റൊരു ഡ്രൈവർ വണ്ടി ഓടിച്ചു കേറ്റിയപ്പോൾ, ആ ശരീരത്തിൽ ഓടിയാത്ത അസ്ഥികൾ ബാക്കിയില്ലായിരുന്നു .  ഇത്രയൊക്കെ സംഭവിച്ചിട്ടും ആ ഡ്രൈവർക്ക് ഒരു ടിക്കെറ്റ് പോലും കിട്ടിയില്ല എന്നതാണ് സത്യം . പക്ഷെ ഈ അനീതികൾ ഒന്നും അവരെ നിർവീര്യ ആക്കിയില്ല . അവർക്ക് നീതി ലഭിച്ചത്, അനേക ജീവിതങ്ങളെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ പ്രാപ്തിയുള്ള 'മാഡ്' സ്ഥാപിക്കപ്പെട്ടപ്പോളാണ്.  ലൗലി എന്ന അമ്മയുടെ പോരാട്ടം കാണുമ്പോൾ എന്റെ ഓർമ്മയിൽ വരുന്ന മറ്റൊരാളാണ്  അമേരിക്കാസ് മോസ്റ്റ് വാണ്ടഡ് എന്ന പരിപാടിയുടെ സ്ഥാപക നേതാവ് ജോൺ വാൾഷ്. ഇവരാരും പേരും പെരുമയ്ക്കും വേണ്ടി സ്ഥാപിച്ച സംഘടനകളല്ല ഇത് . ഇതിന് വേണ്ടി ഇവർ കൊടുത്ത വിലയെന്താണെന്ന് അറിയണമെങ്കിൽ അവരുടെ ചരിത്രങ്ങൾ വായിച്ച് പഠിക്കേണ്ടതുണ്ട്.  

ലൗലി എന്ന ആ മാതാവിന്റെ നീതിയ്ക്കായുള്ള പോരാട്ടത്തിൽ നിന്ന് സമൂഹത്തിനുമുഴുവൻ പ്രയോചനം ചെയ്യുന്ന എന്തെങ്കിലും ഉണ്ടാകാൻ മലയാളികൾ ഒന്നായി ശ്രമിക്കേണ്ടതാണ് . ഗോ ഫണ്ട് പ്രവീൺ എന്ന ഒരു അക്കൗണ്ടിലൂടെ ഇതിനുള്ള ധനം സമാഹരിക്കാൻ കഴിയും.  അതിന് ആ മാതാവ് നേതൃത്വം നൽകേണ്ടതായി വരും .  അവരുടെ ഏറ്റവും വലിയ സഹായി ആയ - റേഡിയോ ഹോസ്റ്റിനു ഇതിനു വേണ്ട സഹായം ചെയ്ത് കൊടുക്കാൻ സാധിക്കും .(ഇങ്ങനെ എന്തെങ്കിലും നിലവിൽ ഉണ്ടോ എന്നും എനിക്കറിയില്ല ) . 

മറ്റൊരാളുടെ ക്ഷേമത്തെക്കുറിച്ച് ജനങ്ങളുടെ ഉള്ളിൽ ഉത്തരവാദിത്വ ബോധം ഉണ്ടാവാത്തടത്തോളം കാലം സാമൂഹ്യ നീതി ഒരിക്കലും നേടാൻ കഴിയുകയില്ല -ഹെലൻ കെല്ലർ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക