Image

ശബരിമല വിഷയത്തില്‍ സുഗതകുമാരിയെ വിമര്‍ശിച്ച്‌ കെ. ആര്‍. മീര

Published on 04 November, 2018
ശബരിമല വിഷയത്തില്‍ സുഗതകുമാരിയെ വിമര്‍ശിച്ച്‌ കെ. ആര്‍. മീര
ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിച്ചാല്‍ ലിംഗനീതി ഉറപ്പാവില്ലെന്നു പറഞ്ഞ സുഗതകുമാരിയെ വിമര്‍ശിച്ച്‌ എഴുത്തുകാരി കെ. ആര്‍ മീര. 

`ലിംഗനീതി' എന്ന പദത്തിലൂടെ `ലിംഗമുള്ളവര്‍ക്കുള്ള നീതി ' എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നതെന്ന്‌ മീര ചോദിച്ചു. ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ കെ ആര്‍ മീര സുഗതകുമാരിയുടെ നിലപാടിനെതിരെ വിമര്‍ശനം ഉന്നയിച്ചത്‌.

ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിച്ചാല്‍ സ്‌ത്രീകളുടെ പദവി ഉയരുമോ? കേരളത്തിലെ സ്‌ത്രീകള്‍ക്ക്‌ ശബരിമല സ്‌ത്രീപ്രവേശനമാണോ ഏറ്റവും വലിയ വിഷയമെന്നും, മറ്റു പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച്‌ കഴിഞ്ഞോയെന്നും സുഗതകുമാരി ചോദിച്ചിരുന്നു.

 ഇതൊരിക്കലും ലിംഗനീതിയുടെ പ്രശ്‌നമല്ല. അതാണ്‌ ന്യായമെങ്കില്‍ അതിലും വലിയ പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ടെന്നും സുഗതകുമാരി പറഞ്ഞരുന്നു. മനോരമ ചാനലിന്റെ `കൗണ്ടര്‍ പോയിന്റ്‌ പരിപാടിയില്‍ പങ്കെടുക്കവെയാണ്‌ സുഗതകുമാരി തന്റെ അഭിപ്രായം വ്യക്തമാക്കിയത്‌.

ശബരിമല ഒരു ചെറിയ വനഭൂമിയാണ്‌. നിയന്ത്രണം എല്ലാവര്‍ക്കും വേണം. അവിടെ യഥാര്‍ത്ഥ ഭക്തര്‍ക്ക്‌ മാത്രമായി പോകാന്‍ കഴിയണം. ശബരിമല ഇപ്പോള്‍ത്തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ ആളുകളെയാണ്‌ വഹിക്കുന്നത്‌. 

ഈ അനിയന്ത്രിത പ്രവേശനത്തിനും നിയന്ത്രണം വെച്ചാലേ ശബരിമലയെ ഇന്നുള്ള നിലയ്‌ക്കെങ്കിലും സംരക്ഷിക്കാനാകൂ. ഓരോ സീസണ്‍ കഴിയുന്തോറും പമ്പ കൂടുതല്‍ കൂടുതല്‍ മലിനമാകുകയാണ്‌. ഇതിന്റെ തിരിച്ചടി പ്രളയകാലത്ത്‌ ഉണ്ടായി. ശബരിമലയെ യുദ്ധക്കളമാക്കരുതെന്നും സുഗതകുമാരി പറഞ്ഞിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക