Image

കെ.ടി.ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി മന്ത്രി ഇ.പി.ജയരാജന്‍

Published on 04 November, 2018
 കെ.ടി.ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി മന്ത്രി ഇ.പി.ജയരാജന്‍
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി മന്ത്രി ഇ.പി.ജയരാജന്‍. ജലീലിനെ വ്യക്തിഹത്യ നടത്താന്‍ ഉന്നംവച്ചുള്ളതാണ്‌ ആരോപണമെന്ന്‌ ജയരാജന്‍ പറഞ്ഞു. 

നിയമനത്തില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമാനുസൃതമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെടി ജലീല്‍ രംഗത്തെത്തിയിരുന്നു. ആരോപണങ്ങല്‍ അടിസ്ഥാന രഹിതമെന്നും പരസ്യം നല്‍കിയാണ്‌ ആളെ ക്ഷണിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും അപേക്ഷ നല്‍കിയിരുന്നുവെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക