Image

കോണ്‍ഗ്രസ്‌- ടിഡിപി സഖ്യനീക്കത്തിനെതിരെ ശക്തമായി പ്രതിഷേധത്തിനൊരുങ്ങി എന്‍ടിആറിന്റെ ഭാര്യ

Published on 04 November, 2018
കോണ്‍ഗ്രസ്‌- ടിഡിപി സഖ്യനീക്കത്തിനെതിരെ ശക്തമായി പ്രതിഷേധത്തിനൊരുങ്ങി എന്‍ടിആറിന്റെ ഭാര്യ
ഹൈദരാബാദ്‌: കോണ്‍ഗ്രസ്‌- ടിഡിപി സഖ്യനീക്കത്തിന്‌ വന്‍ തിരിച്ചടി, സഖ്യത്തിനെതിരെ ശക്തമായി പ്രതിഷേധത്തിനൊരുങ്ങി എന്‍ടിആറിന്റെ ഭാര്യ. ടിഡിപി- കോണ്‍ഗ്രസ്‌ സഖ്യത്തിനെതിരെ ശക്തമായി പ്രതിഷേധത്തിനൊരുങ്ങുകയാണ്‌ പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ എന്‍ ടി രാമറാവുവിന്റെ ഭാര്യ ലക്ഷ്‌മി പാര്‍വതി.

ഹുസ്സൈന്‍ സാഗര്‍ തടാകക്കരയിലെ എന്‍ടിആര്‍ സ്‌മാരകത്തില്‍ ഭര്‍ത്താവിനെഴുതുന്ന കത്ത്‌ എന്ന രീതിയിലാണ്‌ പാര്‍വതി തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നത്‌.

ദില്ലിയിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ അടിവയറവ്‌ വെച്ചിരിക്കുന്ന തെലുങ്ക്‌ ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ തന്റെ ഭര്‍ത്താവ്‌ ഉയര്‍ത്തെഴുന്നേറ്റിരുന്നുവെങ്കില്‍ എന്ന്‌ ആഗ്രഹിക്കുന്നതായി ലക്ഷ്‌മി പാര്‍വതി പറയുന്നു.

കോണ്‍ഗ്രസിനെ നാമാവശേഷമാക്കാന്‍ രൂപംകൊണ്ട പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നത്‌ എത്ര വിരോധാഭാസമാണെന്ന്‌ ലക്ഷ്‌മി പാര്‍വതി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അവസാനം ശ്വാസം വരെ കോണ്‍ഗ്രസിനെ എതിര്‍ത്തിരുന്ന ആളായിരുന്നു എന്‍ടിആര്‍ എന്നും അവര്‍ പറയുന്നു.

തെലുങ്കന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ പുനര്‍ജനിക്കു എന്നാണ്‌ കത്തില്‍ ആവശ്യപ്പെടുന്നത്‌. പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളെയും മൂല്യങ്ങളെയും ചന്ദ്രബാബു നായിഡു ഉന്മൂലനം ചെയ്‌തുവെന്നാണ്‌ ലക്ഷ്‌മി പാര്‍വതി ആരോപിക്കുന്നത്‌.

കൂടാതെ ചന്ദ്രബാബു അവസരവാദിയാണെന്ന്‌ ലക്ഷ്‌മി പാര്‍വതി കുറ്റപ്പെടുത്തുന്നു. അതേസമയം എന്‍ടിആറിന്റെ മരണ ശേഷം 1996ല്‍ എന്‍ടിആര്‍ തെലുങ്ക്‌ ദേശം പാര്‍ട്ടി എന്ന പേരില്‍ ലക്ഷ്‌മി പാര്‍വതി പുതിയ പാര്‍ട്ടി രൂപികരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക