Image

രാഹുല്‍ ഈശ്വര്‍ വീണ്ടും ശബരിമലയിലേക്ക്‌

Published on 04 November, 2018
രാഹുല്‍ ഈശ്വര്‍ വീണ്ടും ശബരിമലയിലേക്ക്‌
പത്തനംതിട്ട: ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധത്തിന്‌ രാഹുല്‍ ഈശ്വര്‍ വീണ്ടും മലകയറാന്‍ എത്തി.

പോലീസിനെ വെല്ലുവിളിച്ചും, പ്രകോപനങ്ങള്‍ സൃഷ്ടിച്ചുമാണ്‌ രാഹുല്‍ ഫേസ്‌ബുക്ക്‌ ലൈവിലൂടെ രംഗത്ത്‌ എത്തിയിരിക്കുന്നത്‌.

കഴിഞ്ഞതവണ അഞ്ചുദിവസം പ്രതിരോധിച്ചതുപോലെ ഇനി ഒരുദിവസം കൂടി പ്രതിരോധിച്ചാല്‍ അത്‌ ചരിത്രവിജയമായിരിക്കും അയ്യപ്പ ഭക്തന്മാരെ കാത്തിരിക്കുന്നതെന്ന്‌ രാഹുല്‍ ഈശ്വര്‍ വീഡിയോയില്‍ പറയുന്നു.

സുപ്രീംകോടതിയില്‍ നിന്നടക്കം അനുകൂലമായ വിധിയുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും രാഹുല്‍ പറയുന്നു.

നിലയ്‌ക്കല്‍ മുതല്‍ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കെ രാഹുല്‍ ഈശ്വര്‍ എങ്ങനെ പമ്പയില്‍ എത്തിയെന്നത്‌ വ്യകതമല്ല. 
Join WhatsApp News
കുതിരവട്ടം 2018-11-04 08:23:30
കുതിരവട്ടം ജയിലില്‍ ഇട്ടാല്‍ തീരുന്ന പ്രസ്നമേ  ഉള്ളു
നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക