ഇന്ന് അറുപത്തിനാല് വയസ്സ് തികയുന്ന മല്ലികാ സുകുമാരന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മരുമകള്‍ പൂര്‍ണിമ. മല്ലികാ സുകുമാരന്റെ മൂത്തമകനും നടനുമായ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് മികച്ച ഫാഷന്‍ ഡിസൈനറും കൂടിയായ പൂര്‍ണിമാ ഇന്ദ്രജിത്ത് അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് കുറിച്ചതിങ്ങനെ
'മനക്കരുത്തിന്റെ, നിശ്ചയദാര്‍ഢ്യത്തിന്റെ, നര്‍മബോധത്തിന്റെ എന്റെ അളവുകോല്‍ ! അമ്മക്ക് സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍'. പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റെയും മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര എന്നിവര്‍ക്കൊപ്പം പൂര്‍ണ്ണിമയും മല്ലികയും നില്ക്കുന്ന ചിത്രത്തോടോപ്പമാണ് കുറിപ്പ്.
മരുമകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് മല്ലികാ സുകുമാരനും എത്തി. 'എന്റെ മോള്‍ക്ക് അമ്മയുടെ നന്ദിയും അനുഗ്രഹാശിസുകളും, ലവ് യൂ മോളേ' എന്നവര്‍ കുറിച്ചു. ഇന്ദ്രജിത്തും അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
ദോഹയില്‍ സ്പൈസ് ബോട്ട് എന്ന റസ്റ്റോറന്റ് നടത്തുകയാണ് മല്ലികയിപ്പോള്‍. സ്പൈസ് ബോട്ടിന്റെ സിഇഒയും എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണുമൊക്കെയാണ് മല്ലിക സുകുമാരന്‍.