പ്രമുഖ സംവിധായകന് ലാല്‍ജോസിന്റെ
സംവിധാന സഹായി ഡഗ്ലസ് ആല്‍ഫ്രഡ് ഒരുക്കുന്ന ചിത്രം വള്ളിക്കുടിലിലെ വെള്ളക്കാരന്
നാളെ തിയേറ്ററുകളിലെത്തും.
വിനോദ യാത്ര എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി
കമ്മട്ടിപ്പാടം, പുത്തന്‍പണം, ചങ്ക്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ
ഗണപതി ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും
ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണ് ചിത്രം
ഒരുക്കിയിരിക്കുന്നത്.
കര്‍ഷകനായ അച്ഛനും വിദേശത്തേക്ക് പോകാന്‍
ആഗ്രഹിക്കുന്ന 2 മക്കളും അതിനിടയില്‍ കിടന്നുഴലുന്ന അമ്മയും അടക്കമുള്ള
കുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
നര്‍മ്മ
പ്രാധാന്യമായ ഒരു ഫുള്‍ ടൈം കോമഡി ചിത്രമാണ്, വള്ളിക്കുടിലിലെ വെള്ളക്കാരന്.
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ വേറിട്ട കഥാപാത്രവുമായാണ് ഗണപതിയും അച്ഛന്
വേഷങ്ങളില്‍ തന്റെ മികവ് കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ ലാലും അച്ഛന് മകന്
കോമ്പിനേഷനില്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സ്ത്രീ
ഹൃദയങ്ങള്‍ കീഴടക്കിയ മുത്തുമണിയാണ് അമ്മ വേഷത്തില്‍ എത്തുന്നത്. കൂടാതെ ബാലു
വര്‍ഗീസ്,രാഹുല്‍ മാധവ്, രഞ്ജി പണിക്കര്‍, പാഷാണം ഷാജി എന്നിവരും പ്രധാന
വേഷങ്ങളില്‍ എത്തുന്നു. ദീപക് ദേവ് സംഗീതം നല്കിയ ചിത്രം മലര് സിനിമാസിനു
വേണ്ടി നേവിസ് സേവ്യര്‍, സിജു മാത്യു, ഡോ. സഞ്ജിത എന്നിവര്‍ ചേര്‍ന്നാണ്
നിര്‍മ്മിച്ചിരിക്കുന്നത്.