കോടതി തന്റെ ന്യായങ്ങള്‍ അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ട്; നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും നികേഷ് കുമാര്‍
Published on 09 November, 2018
കണ്ണൂര്‍: അഴീക്കോട്
നിയമസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ന്യായമായല്ല നടന്നത് എന്ന ബോധ്യത്തിന്റെ
അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തതെന്ന്
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.വി നികേഷ് കുമാര്‍ . കേസില്‍ യു.ഡി.എഫ്
സ്ഥാനാര്‍ഥിയായിരുന്ന കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയോട്
പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിധിയില്‍ തന്നെ വിജയിയായി
പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഹര്‍ജിയില്‍ താന്‍
പറഞ്ഞിരിക്കുന്ന ന്യായങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ട്. നിയമ
പോരാട്ടവുമായി മുന്നോട്ട് പോകും നികേഷ് കുമാര്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല