Image

കണ്ണൂര്‍ മാര്‍ക്കറ്റില്‍ വ്യാപാരിയുടെ ലക്ഷംരൂപ കൊള്ളയടിച്ചു

Published on 10 November, 2018
കണ്ണൂര്‍ മാര്‍ക്കറ്റില്‍ വ്യാപാരിയുടെ ലക്ഷംരൂപ കൊള്ളയടിച്ചു
കണ്ണൂര്‍: പച്ചക്കറി വ്യാപാരിയുടെ ലക്ഷം രൂപ കാറില്‍ നിന്ന്‌ പട്ടാപ്പകല്‍ കൊള്ളയടിച്ചു. കണ്ണൂര്‍ മാര്‍ക്കറ്റിലെ വ്യാപാരിയുടെ പണമടങ്ങിയ ബാഗാണ്‌ കാറില്‍ നിന്നും നഷ്ടപ്പെട്ടത്‌. ഇന്ന്‌ കാലത്ത്‌ രാജീവ്‌ ഗാന്ധി റോഡില്‍ കാര്‍ നിര്‍ത്തി തൊട്ടടുത്ത കടയില്‍ പോയി തിരിച്ചുവരുമ്പോഴേക്കും പണമടങ്ങിയ ബാഗ്‌ നഷ്ടപ്പെട്ടുവെന്നാണ്‌ വ്യാപാരി പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക