Image

പ്രകോപന പ്രസംഗത്തിന്റെ പേരില്‍ ശ്രീധരന്‍ പിള്ളയെ അറസ്റ്റു ചെയ്യാന്‍ വെല്ലുവിളിച്ച്‌ എം.ടി രമേശ്‌

Published on 10 November, 2018
പ്രകോപന പ്രസംഗത്തിന്റെ പേരില്‍ ശ്രീധരന്‍ പിള്ളയെ  അറസ്റ്റു ചെയ്യാന്‍ വെല്ലുവിളിച്ച്‌ എം.ടി രമേശ്‌
കോഴിക്കോട്‌: ബി.ജെ.പി അധ്യക്ഷന്‍ പി.എസ്‌ ശ്രീധരന്‍ പിള്ള യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ വെല്ലുവിളിച്ച്‌ ബി.ജെ.പി നേതാവ്‌ എം.ടി രമേശ്‌. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത കസബ പൊലീസ്‌ സ്റ്റേഷനു മുമ്പിലൂടെ ഇന്നുവൈകുന്നേരം അദ്ദേഹം നടന്നുനീങ്ങുന്നുണ്ടെങ്കിലും ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യൂവെന്നുമാണ്‌ എം.ടി രമേശ്‌ പറയുന്നത്‌.

`ഇന്ന്‌ വൈകുന്നേരം നാലു മണിക്ക്‌ ശ്രീധരന്‍ പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും കസബ പൊലീസ്‌ സ്റ്റേഷന്റെ മുന്നിലൂടെ ആയിരക്കണക്കിന്‌ ആളുകളുമായി യാത്ര ചെയ്യുന്നുണ്ട്‌. നിങ്ങള്‌ അറസ്റ്റു ചെയ്യ്‌. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അയ്യപ്പഭക്തരോട്‌ പറഞ്ഞ അതേ കാര്യം തിരിച്ചുപറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു ഇങ്ങനെയുള്ള പിപ്പിരിയും കുത്തലാട്ടവും അയ്യപ്പഭക്തരോട്‌ വേണ്ട' എന്നാണ്‌ എം.ടി രമേശ്‌ പറഞ്ഞത്‌.


യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ ശ്രീധരന്‍ പിള്ള നടത്തിയ പരാമര്‍ശങ്ങളാണ്‌ വിവാദമായത്‌. ശബരിമല ബി.ജെ.പിക്ക്‌ ഒരു സുവര്‍ണാവസരമാണെന്നും നമ്മള്‍ വെച്ച കെണിയില്‍ ഓരോരുത്തരായി വീണെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

അതിനു പുറമേ യുവതീ പ്രവേശനമുണ്ടായാല്‍ നട അടച്ചിടുമെന്ന്‌ ഭീഷണിപ്പെടുത്തുന്നതിനു മുമ്പ്‌ തന്ത്രി കണ്‌ഠരര്‌ രാജീവര്‌ തന്നെ വിളിച്ച്‌ അഭിപ്രായം തേടിയിരുന്നെന്നും താനാണ്‌ അദ്ദേഹത്തിന്‌ ധൈര്യം നല്‍കിയതെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക