Image

നെയ്യാറ്റിന്‍കര കൊലപാതകക്കേസ്‌ ക്രൈംബ്രാഞ്ച്‌ ഐ.ജി നേരിട്ട്‌ അന്വേഷിക്കും

Published on 11 November, 2018
നെയ്യാറ്റിന്‍കര കൊലപാതകക്കേസ്‌ ക്രൈംബ്രാഞ്ച്‌ ഐ.ജി നേരിട്ട്‌ അന്വേഷിക്കും
തിരുവനന്തപുരം: സനല്‍ വധക്കേസ്‌ ക്രൈംബ്രാഞ്ച്‌ ഐ.ജി നേരിട്ട്‌ അന്വേഷിക്കും. ഐ.ജി എസ്‌.ശ്രീജിത്തിനാണ്‌ അന്വേഷണ ചുമതല. ഐ.ജി തലത്തിലുള്ള അന്വേഷണം വേണമെന്ന്‌ സനലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

അതിനിടെ പ്രതി ഡി.വൈ.എസ്‌.പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയിലായി. തൃപ്പരപ്പിലെ ലോഡ്‌ജ്‌ മാനേജര്‍ സതീഷാണ്‌ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്‌. സംഭവശേഷം ഡി.വൈ.എസ്‌.പി ഈ ലോഡ്‌ജില്‍ എത്തിയിരുന്നു.

ഡി.വൈ.എസ.്‌പിക്ക്‌ സതീഷ്‌ രണ്ട്‌ സിം കാര്‍ഡുകള്‍ കൈമാറിയിരുന്നു.എന്നാല്‍7ാം തീയതിക്ക്‌ ശേഷം ഈ സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ക്രൈംബ്രാഞ്ച്‌ ഓഫീസില്‍ നടത്തിയചോദ്യം ചെയ്യലിന്‌ ശേഷമാണ്‌സതീഷിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌.

സംഭവം നടന്ന്‌ ഏഴ്‌ ദിവസമായിട്ടും പ്രതിയായ ബി.ഹരികുമാറിനെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ്‌ പുതിയൊരു അറസ്റ്റ്‌. ഇതിനിടെസനല്‍ കുമാറിന്റെ മരണം അപകടമരണമാക്കാന്‍ പൊലീസ്‌ ശ്രമിക്കുന്നുവെന്ന്‌ ഭാര്യ വിജി ആരോപിച്ചു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക