Image

സനലിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്‌

Published on 11 November, 2018
സനലിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്‌
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ സനലിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്‌. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ്‌ ഹര്‍ജി നല്‍കുക.

ഡയറക്ട്‌ ഐപിഎസ്‌ ഉദ്യോഗസ്ഥന്‍ കേസ്‌ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും. അല്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടും. ശനിയാഴ്‌ച ചേര്‍ന്ന ജനകീയ സമിതി യോഗത്തിലാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനമെടുത്തത്‌.

സനലിന്റെ കുടുംബത്തിന്‌ വേണ്ടി അടുത്തയാഴ്‌ച ജനകീയ സമിതി കോടതിയില്‍ ഹര്‍ജി നല്‍കും. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച്‌ അന്വേഷണത്തില്‍ തൃപ്‌തിയില്ല. അന്വേഷണവുമായി സഹകരിക്കേണ്ടന്നാണ്‌ സമിതിയോഗത്തിലെടുത്ത തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക