കൊച്ചി: ചിത്തിര ആട്ട
വിളക്കിനായി ശബരിമല നട തുറന്ന ദിവസം സന്നിധാനത്തും പരിസരത്തും ആക്രമണമഴിച്ചുവിട്ട
സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
ദേവസ്വം കേസുകള്‍ കേള്‍ക്കുന്ന
പ്രത്യേക ഡിവിഷന് ബെഞ്ചാണ് കേസെടുത്തത്. സ്പെഷല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി
മനോജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ
അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.