കട്ടപ്പനയിലെ ഋത്വിക് റോഷന്, അമര്‍ അക്ബര്‍ ആന്റണി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു. മേരാ നാം ഷാജി ' എന്നു പേരിട്ടിരിക്കുന്ന ചിത്രം യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ 16ന് തിരുവനന്തപുരത്ത് ആരംഭിക്കും.
മുന്ന് ഷാജിമാരുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ബിജു മേനോനും ആസിഫ് അലിയും ബൈജുവുമാണ് ആ മൂന്ന് ഷാജിമാരാവുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. ശ്രീനിവാസന്, ഗണേഷ് കുമാര്‍, ധര്മജന്, രഞ്ജിനി ഹരിദാസ് ഷഫീഖ് റഹ്മാന്, ജോമോന്, സാദിഖ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദിലീപ് പൊന്നന്, ഷാനി ഖാദര്‍ എന്നിവരുടേതാണ് കഥ. ദിലീപ് പൊന്നന്റേതാണ് തിരക്കഥയും സംഭാഷണവും. വിനോദ് ഇല്ലമ്പിള്ളിയാണ് ഛായഗ്രാഹണം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദാണ് സംഗീം നല്‍കുന്നത്. സിംഗപ്പുര്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം. ഉര്‍വശി തിയ്യറ്റേഴ്സാണ് വിതരണം.