Image

ചരിത്രപരമായ പോരാട്ടത്തിന് സമയമായെന്ന് കെ.സുരേന്ദ്രന്‍

Published on 15 November, 2018
ചരിത്രപരമായ പോരാട്ടത്തിന് സമയമായെന്ന് കെ.സുരേന്ദ്രന്‍
കോട്ടയം ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ചരിത്രപരമായ പോരാട്ടത്തിന് സമയമായെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍

'സര്‍ക്കാര്‍ അപകടകരമായ നിലപാടെടുത്തുകഴിഞ്ഞു. എന്തുവിലകൊടുത്തും അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയില്‍ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുമെന്ന് തീരുമാനിച്ചുകഴിഞ്ഞു. ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുര്‍ബലമാക്കാനുള്ള നീക്കം. 

ഇനി വിശ്വാസികളുടെ മുന്നില്‍ രണ്ടു മാര്‍ഗ്ഗമേയുള്ളൂ. ഒന്നുകില്‍ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കുക. അല്ലെങ്കില്‍ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക. 

രണ്ടാമത്തെ മാര്‍ഗ്ഗമേ ആത്മാഭിമാനമുള്ളവരുടെ മുന്നില്‍ കരണീയമായിട്ടുള്ളൂ. അയ്യപ്പന്റെ അനുഗ്രഹത്തോടെ രംഗത്തിറങ്ങാം. ചരിത്രപരമായ പോരാട്ടത്തിന് സമയമായി. അന്തിമ വിജയം വിശ്വാസികള്‍ക്കു മാത്രമായിരിക്കും. 
Join WhatsApp News
Ninan Mathulla 2018-11-16 06:19:42
Yes, it was historic, how BJP came to power using religion. Where there was an issue they converted that to vote by presenting that as an attack on Hindus. Where there is no issues they created one to convert that to votes by presenting the issue as an attack on Hindus as in the recent 'Meesa' book  issue in Kerala. 'Mathrubhumi' started the issue by deciding to publish it, and stopped it for political reasons and created wide publicity for it. Now their strategy to power is clear to the public in Kerala. Let us wait and see if Hindus of Kerala will fall into this trap to bring some power hungry with dress made ready to sit on their dream-chairs.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക