Image

മേരി സ്വീറ്റിയുടെ തലച്ചോറിലേക്കു ടെലിപ്പതി നിര്‍ദേശങ്ങള്‍

Published on 17 November, 2018
മേരി സ്വീറ്റിയുടെ തലച്ചോറിലേക്കു ടെലിപ്പതി നിര്‍ദേശങ്ങള്‍
ചെങ്ങന്നൂര്‍ തുലാമാസ പൂജയുടെ സമയത്തു ശബരിമലയിലേക്കു പോകാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി പമ്പയിലേക്കു പോകാന്‍ വീണ്ടുമെത്തി. പ്രതിഷേധക്കാര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു. പിന്നീട് ഇവര്‍ തിരുവനന്തപുരത്തേക്കു മടങ്ങി.
പ്രതിഷേധക്കാര്‍ പ്ലാറ്റ്‌ഫോമില്‍ ശരണം വിളിച്ചു പ്രതിഷേധിച്ചു.
ദുബായ് മീഡിയ ആന്‍ഡ് ഇവന്റ്‌സിന്റെ പ്രതിനിധിയാണെന്നും പമ്പ ഗണപതി ക്ഷേത്രത്തില്‍ പോകാനാണ് എത്തിയതെന്നും മേരി പറയുന്നു. ദുബായില്‍നിന്നു തലച്ചോറിലേക്കു ടെലിപ്പതി നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അതനുസരിച്ചാണ് എത്തിയതെന്നും അവര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക