Image

പുല്‍വാമയില്‍ ഭീകരാക്രമണം, സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

Published on 18 November, 2018
പുല്‍വാമയില്‍ ഭീകരാക്രമണം, സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ കാകപ്പോറ സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്.  ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സിആര്‍പിഎഫ് ക്യമ്പിലേക്ക് ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഭീകരര്‍ തുടര്‍ച്ചയായി നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക