Image

കെ. ടി ജലീലിനെ വെല്ലുവിളിച്ച്‌ ഫിറോസ്‌

Published on 20 November, 2018
കെ. ടി ജലീലിനെ വെല്ലുവിളിച്ച്‌ ഫിറോസ്‌
ബന്ധുനിയമന വിവാദത്തില്‍ വീണ്ടും മന്ത്രി കെ. ടി ജലീലിനെ വെല്ലുവിളിച്ച്‌ യൂത്ത്‌ ലീഗ്‌ നേതാവ്‌ പി കെ ഫിറോസ്‌ രംഗത്ത്‌. ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ ഫിറോസ്‌ മന്ത്രിക്കെതിരെ അക്കമിട്ട്‌ 18 ചോദ്യങ്ങളുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌.

മന്ത്രിയുടെ മുന്‍ നിലപാടുകളുടെ പൊള്ളത്തരം വ്യക്തമാക്കുന്ന തരത്തിലാണ്‌ ഫിറോസിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌.

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ഒരു മാസം കഴിഞ്ഞപ്പോള്‍ ( 30062016) അങ്ങയുടെ വകുപ്പിന്‌ കീഴിലെ മൈനോറിറ്റി ഫിനാന്‍സ്‌ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജറെ പറഞ്ഞയച്ച്‌ ആ പോസ്റ്റ്‌ വേക്കന്റ്‌ ആക്കിയതിന്റെ ഉദ്ദേശമെന്തായിരുന്നു, തൊട്ടടുത്ത മാസം ( 28 07 2016) വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ്‌ വരുത്തി പുതിയ ഉത്തരവിറക്കാന്‍ അങ്ങയുടെ സ്വന്തം ലെറ്റര്‍ പാഡില്‍ കുറിപ്പ്‌ നല്‍കിയതിന്റെ താത്‌പര്യം എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണ്‌ പി കെ ഫിറോസ്‌ ഉന്നയിക്കുന്നത്‌.

പി കെ ഫിറോസിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോടോ?

ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ഈര്‍ഷ്യ തീര്‍ക്കാന്‍ സര്‍വ്വരാലും ആദരിക്കപ്പെടുന്ന ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്ക്‌ നേരെയും സാത്വികനായ ആലിക്കുട്ടി മുസ്ല്യാര്‍ക്ക്‌ നേരെയും അട്ടഹസിക്കുകയാണ്‌ മന്ത്രി ശ്രീ. കെ.ടി ജലീല്‍. അപ്പോഴും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്‌ മാത്രം നാളിത്‌ വരെയായി ഉത്തരമില്ല. ഇനി അദ്ദേഹം പറഞ്ഞ കാര്യങ്ങളോ രസകരവുമാണ്‌.

*ലീഗേരുടെ ലോണ്‍ തിരിച്ചു പിടിക്കാനാണ്‌ തന്റെ ബന്ധുവിനെ കൊണ്ട്‌ വന്നത്‌

*കേരളത്തില്‍ യോഗ്യതയുള്ള ഏക വ്യക്തി തന്റെ ബന്ധുവാണ്‌

*2006ല്‍ തോല്‍പ്പിച്ചതിന്റെ പ്രതികാരമാണ്‌

*മൂത്ത ലീഗ്‌ യൂത്ത്‌ ലീഗിനെ കൊണ്ട്‌ കളിപ്പിക്കുകയാണ്‌

*ആകര്‍ഷണീയമായ ശമ്പളം ഉപേക്ഷിച്ച മഹാ ത്യാഗിയാണ്‌ തന്റെ ബന്ധു

*പൊന്നാനി മത്സരിക്കുമോന്നുള്ള പേടി കൊണ്ടാണ്‌

*സി.പി.എമ്മിന്റെ സംരക്ഷണമുള്ളത്‌ കൊണ്ട്‌ രോമത്തില്‍ തൊടാന്‍ കഴിയില്ല

*തന്നെ നിയമിച്ചത്‌ എ.കെ.ജി സെന്ററില്‍ നിന്നാണ്‌

ബഹുമാനപ്പെട്ട മന്ത്രീ അങ്ങ്‌ പറഞ്ഞതൊക്കെ ശരിയോ തെറ്റോ ആവട്ടെ. ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയൂ. ചോദ്യങ്ങള്‍ മനസ്സിലായില്ലെങ്കില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.

1. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ഒരു മാസം കഴിഞ്ഞപ്പോള്‍ ( 30062016) അങ്ങയുടെ വകുപ്പിന്‌ കീഴിലെ മൈനോറിറ്റി ഫിനാന്‍സ്‌ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജറെ പറഞ്ഞയച്ച്‌ ആ പോസ്റ്റ്‌ വേക്കന്റ്‌ ആക്കിയതിന്റെ ഉദ്ദേശമെന്തായിരുന്നു?

2. തൊട്ടടുത്ത മാസം ( 28 07 2016) വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ്‌ വരുത്തി പുതിയ ഉത്തരവിറക്കാന്‍ അങ്ങയുടെ സ്വന്തം ലെറ്റര്‍ പാഡില്‍ കുറിപ്പ്‌ നല്‍കിയതിന്റെ താല്‍പ്പര്യം എന്തായിരുന്നു?

3. ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയായ ആഠലരവ ംശഹവ ജഏഉആഅ എന്നത്‌ യോഗ്യത മാനദണ്ഡങ്ങളില്‍ പുതുതായി കൂട്ടിച്ചേര്‍ക്കാനുണ്ടായ കാരണമെന്താണ്‌?

4. വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തുമ്പോള്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി തേടണമെന്ന ഗവ.സെക്രട്ടറിയുടെ നോട്ടിനെ അവഗണിച്ചത്‌ എന്ത്‌ കൊണ്ടാണ്‌?

5. അടിസ്ഥാന യോഗ്യതയില്‍ മാറ്റം വരുത്തണമെന്നുള്ള തന്റെ ആവശ്യത്തെ അധിക യോഗ്യത കൂട്ടിച്ചേര്‍ക്കുകയാണെന്ന തരത്തില്‍ നോട്ട്‌ എഴുതി ഫയല്‍ മന്ത്രി സഭാ യോഗത്തില്‍ വെക്കുന്നതില്‍ നിന്നും തടഞ്ഞത്‌ എന്തിന്‌ വേണ്ടിയായിരുന്നു?

6. ജനറല്‍ മാനേജര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചപ്പോള്‍ പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു എന്ന്‌ എന്തിനാണ്‌ കള്ളം പറഞ്ഞത്‌?

7.പരസ്യം നല്‍കിയില്ലെന്നത്‌ കണ്ട്‌ പിടിക്കപ്പെട്ടപ്പോള്‍ പണമില്ലാത്തത്‌ കൊണ്ടാണെന്ന്‌ പറഞ്ഞ്‌ ന്യായീകരിച്ച അങ്ങ്‌ 12 പേരെ പിരിച്ച്‌ വിട്ട്‌ 22 പേരെ നിയമിച്ച്‌ അധിക ബാധ്യത ഉണ്ടാക്കിയത്‌ എന്തിനായിരുന്നു?

8. 2016 ഒക്ടോബര്‍ 14 ന്‌ ബന്ധു നിയമനത്തിന്റെ പേരില്‍ ഇ പി ജയരാജന്‍ രാജിവെച്ചതിന്റെ തൊട്ടടുത്ത ദിവസം നടന്ന ഇന്റര്‍വ്യുവില്‍ കണ്ട്‌ പിടിക്കപ്പെടുമെന്ന്‌ ഭയന്നല്ലേ കെ.ടി അദീബ്‌ പങ്കെടുക്കാതിരുന്നത്‌?

9. കെ.ടി അദീബിന്‌ വേണ്ടിയല്ലേ പിന്നീട്‌ രണ്ട്‌ വര്‍ഷം ഈ പോസ്റ്റിലേക്ക്‌ ആരെയും നിയമിക്കാതിരുന്നത്‌?

10. അപേക്ഷകരില്‍ രണ്ട്‌ പേര്‍ക്ക്‌ സാന്ത്വന നിയമനം നല്‍കിയത്‌ അവര്‍ പരാതിയുമായി രംഗത്ത്‌ വരാതിരിക്കാനും അത്‌ വഴി പൊതുജനം അറിയാതിരിക്കാനുമായിരുന്നില്ലേ? അതിലൊരാള്‍ അങ്ങയെ ന്യായീകരിക്കാന്‍ തിരുവനന്തപുരത്ത്‌ പ്രത്യക്ഷപ്പെട്ട്‌ പത്രക്കാരെ കണ്ടത്‌ അങ്ങൊരുക്കിയ തിരക്കഥയായിരുന്നില്ലേ?

11. രാജി വെച്ച ഇ.പി ജയരാജന്‍ തിരികെ വീണ്ടും മന്ത്രിയായ സമയത്ത്‌ തന്റെ ബന്ധുവിനെ നിയമിക്കാന്‍ കാരണം നിയമനം ആരും ഇനി വിവാദമാക്കില്ലെന്ന്‌ കരുതിയിട്ടല്ലേ?

12. നേരത്തെ അപേക്ഷിച്ച ഒരാള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കാത്തത്‌ കൊണ്ടാണ്‌ അപേക്ഷ നിരസിച്ചതെന്ന്‌ അങ്ങ്‌ പറയുമ്പോള്‍ തന്നെ കേരളത്തില്‍ അംഗീകാരമില്ലാത്ത, തുല്യത സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കാത്ത ജഏഉആഅ യുള്ള സ്വന്തം ബന്ധുവിനെ ജനറല്‍ മാനേജറായി നിയമിച്ചത്‌ ഏത്‌ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌?

13. കെ.ടി അദീബിനെ സ്വകാര്യ ബാങ്കായ സൗത്ത്‌ ഇന്‍ഡ്യന്‍ ബാങ്കില്‍ നിന്നും പൊതുമേഖലാ സ്ഥാപനമായ മൈനോറിറ്റി ഫിനാന്‍സ്‌ കോര്‍പ്പറേഷനിലേക്ക്‌ നിയമിച്ചത്‌ ഏത്‌ വകുപ്പ്‌ പ്രകാരമാണ്‌?

14. റൂള്‍ 9 ആ പ്രകാരം സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ സ്റ്റാറ്റിയൂട്ടറി ബോഡിയില്‍ നിന്നോ മാത്രമേ ഡപ്യൂട്ടേഷന്‍ പാടുള്ളൂ എന്നിരിക്കെ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ സ്റ്റാറ്റിയൂട്ടറി ബോഡിയാണെന്ന്‌ കള്ളം പറഞ്ഞത്‌ എന്തിന്‌ വേണ്ടിയായിരുന്നു?

15. സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ അടക്കം ഷെഡ്യൂള്‍ഡ്‌ ബാങ്കുകള്‍ സ്റ്റാറ്റിയുട്ടറി ബോഡിയല്ലെന്ന സുപ്രീം കോടതി ഉത്തരവ്‌ നിലനില്‍ക്കെ അനുകൂലമായ നിയമോപദേശം ലഭിച്ചു എന്ന്‌ കള്ളം പറഞ്ഞതെന്തിനാണ്‌?

16. അനാകര്‍ഷണീയമായ ജോലി ഏറ്റെടുത്ത ത്യാഗിയായ ബന്ധു എന്തിനാണ്‌ ജോലി ലഭിച്ച്‌ ഒരാഴ്‌ച കഴിഞ്ഞ ഉടനെ അലവന്‍സുകള്‍ കൂട്ടിത്തരണമെന്നാവശ്യപ്പെട്ട്‌ കോര്‍പ്പറേഷന്‌ കത്ത്‌ നല്‍കിയത്‌?

17. ലീഗേരുടെ ലോണ്‍ തിരിച്ച്‌ പിടിക്കാന്‍ കൊണ്ടു വന്ന ബന്ധു കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ രാജി വെച്ച്‌ പോയത്‌ എന്ത്‌ കൊണ്ടാണ്‌?

18. തെറ്റ്‌ ചെയ്‌തിട്ടില്ലെന്ന്‌ ഉറപ്പുണ്ടെങ്കില്‍ എന്ത്‌ കൊണ്ടാണ്‌ നവംബര്‍ 3ന്‌ വിജിലന്‍സിന്‌ നല്‍കിയ പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കാത്തത്‌?

ഭീരുവിനെ പോലെ ഒളിച്ചോടാതെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയൂ. അനുജ സഹോദരന്‍ എന്ന്‌ അങ്ങ്‌ വിശേഷിപ്പിച്ച ആനുകൂല്യമെടുത്ത്‌ ഒരിക്കല്‍ കൂടി ചോദിക്കട്ടെ? ജ്യേഷ്‌ഠസഹോദരാ�.. അങ്ങ്‌ ജനകീയ സംവാദത്തിന്‌ തയ്യാറുണ്ടോ? എത്ര കാലം ലീഗ്‌ വിരുദ്ധത പ്രസംഗിച്ച്‌ സി.പി.എമ്മുകാരെ പ്രീണിപ്പിച്ച്‌ അങ്ങേക്ക്‌ ഇങ്ങിനെ മുന്നോട്ട്‌ പോകാന്‍ കഴിയും!

അനുജനെ തോല്‍പ്പിച്ച്‌ അഗ്‌നി ശുദ്ധി വരുത്താനുളള അവസരം മുതലെടുക്കൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക