Image

പൊതുമാപ്പ്: ദുബായ് കെഎംസിസിയും മലബാര്‍ ഗോള്‍ഡും ചേര്‍ന്ന് എമിഗ്രഷന്‍ ഫീസും വിമാന ടിക്കറ്റും നല്‍കും

Published on 20 November, 2018
പൊതുമാപ്പ്: ദുബായ് കെഎംസിസിയും മലബാര്‍ ഗോള്‍ഡും ചേര്‍ന്ന് എമിഗ്രഷന്‍ ഫീസും വിമാന ടിക്കറ്റും നല്‍കും

ദുബായ്: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്ന ഇന്ത്യക്കാരുടെ എമിഗ്രേഷന്‍ ഫീസും അവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും ദുബായ് കെഎംസിസി നല്‍കുമെന്ന് പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ സഹകരണത്തോടെയാണ് പ്രവാസികള്‍ക്ക് ഏറെസഹായകരമായ ഈ പദ്ധതി ദുബായ് കെഎംസിസി നടപ്പിലാക്കുന്നത്. 

പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൊതുമാപ്പ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന എക്‌സിറ്റ് പാസിന്റെ ഫീസും വിമാന ടിക്കറ്റുമാണ് ഈ പദ്ധതിയുടെ ഭാഗമായി ലഭിയ്ക്കുക. പൊതുമാപ്പ് കേന്ദ്രത്തില്‍ നിന്ന് രാജ്യം വിടാനുള്ള അവസാന നടപടിയും പൂര്‍ത്തീകരിച്ചതിന്റെ രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ അനുകൂല്യം ലഭ്യമാക്കുക. 

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തയ്യില്‍ മങ്കട

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക