Image

പൊലിസിനെ ഭീഷണിപ്പെടുത്തല്‍: കെ സുരേന്ദ്രന്‌ അറസ്‌റ്റ്‌ വാറന്റ്‌; ശബരിമല കേസില്‍ ജാമ്യം

Published on 21 November, 2018
 പൊലിസിനെ ഭീഷണിപ്പെടുത്തല്‍: കെ സുരേന്ദ്രന്‌ അറസ്‌റ്റ്‌ വാറന്റ്‌; ശബരിമല കേസില്‍ ജാമ്യം


കണ്ണൂര്‍: പൊലീസുകാരെ ഭീഷണിപെടുത്തിയ കേസില്‍ ബിജെപി നേതാവ്‌ കെ സുരേന്ദ്രനെതിരെ അറസ്‌റ്റ്‌ വാറന്റ്‌. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ബിജെപി മാര്‍ച്ചിനിടെയാണ്‌ സംഭവം. കണ്ണൂര്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ വാറന്റ്‌ പുറപ്പെടുവിച്ചത്‌.

അതേസമയം ശബരിമലയില്‍ നിരോധനാജ്‌ഞ ലംഘിച്ച കേസില്‍ അറസ്റ്റിലായിരുന്ന കെ സുരേന്ദ്രന്‌ ജാമ്യം ലഭിച്ചു. ഉപാധികളോടെ പത്തനംതിട്ട മജിസ്‌ട്രേറ്റ്‌കോടതിയാണ്‌ ജാമ്യമനുവദിച്ചത്‌. സുരേന്ദ്രന്‌ പുറമെ സന്നിധാനത്ത്‌ നിന്ന്‌ അറസ്‌റ്റിലായ 69 പേര്‍ക്കും ജാമ്യം ലഭിച്ചു.

റാന്നി താലൂക്കില്‍ പ്രവശിക്കുന്നതിന്‌ രണ്ട്‌മാസത്തെവിലക്കേര്‍പ്പെടുത്തിയാണ്‌ സുരേന്ദ്രനും ഒപ്പമുള്ളവര്‍ക്കും ജാമ്യമനുവദിച്ചത്‌. റാന്നി താലൂക്കിലാണ്‌ ശബരിമലയും പമ്‌ബയും നിലയ്‌ക്കലും .എല്ലാവരും ജാമ്യതുകയായി20000 രൂപ കെട്ടിവെയ്‌ക്കണം

അതേസമയം പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്‌റ്റ്‌ വാറന്റ്‌ ഉള്ളതിനാല്‍ സുരേന്ദ്രന്‌ ഇന്ന്‌ പുറത്തിറങ്ങാന്‍ കഴിയില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക