Image

പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ ബഹറിനില്‍

Published on 22 November, 2018
പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ ബഹറിനില്‍

മനാമ: ആകമാന സുറിയാനി സഭയുടെ മേലധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവാ ഹൃസ്വ സന്ദര്‍ശനത്തിനായി ബഹറിനില്‍ എത്തി.

ചൊവ്വാഴ്?ച വൈകിട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാത്രിയര്‍ക്കീസ് ബാവയെയും സംഘത്തിനും ജോസഫ് മോര്‍ ഗ്രീഗോറിയോസ് ,ഗീവര്‍ഗീസ് മോര്‍ കൂറിലോസ്, മാത്യൂസ് മോര്‍ അന്തീമോസ് തുടങ്ങിയവര്‍ ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി. 

22, 23 (വ്യാഴം, വെള്ളി) തീയതികളില്‍ പുതുക്കി പണിത ബഹറിന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ കൂദാശകര്‍മത്തില്‍ പാത്രിയര്‍ക്കീസ് ബാവ മുഖ്യകാര്‍മികത്വം വഹിക്കും. ബഹറിന്‍ പാത്രിയര്‍ക്കല്‍ വികാരി ഗീവറുഗീസ് മോര്‍ കൂറിലോസും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും ചടങ്ങില്‍ സഹകാര്‍മികാരായിരിക്കും. 

റിപ്പോര്‍ട്ട്: ബിജു വെണ്ണിക്കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക