Image

അമേരിക്കയിലെ വര്‍ണ്ണക്കാഴ്ചകളുമായി ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ടപ്പ് ഈയാഴ്ച

ബിന്ദു ടിജി Published on 22 November, 2018
അമേരിക്കയിലെ വര്‍ണ്ണക്കാഴ്ചകളുമായി ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ടപ്പ് ഈയാഴ്ച
 ന്യൂയോര്‍ക്ക്: പുതുമയുടെ വര്‍ണ്ണക്കാഴ്ച്ചകളുമായി ലോകമലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.)  സംപ്രേക്ഷണം  ചെയ്യുന്ന യു എസ് വീക്കിലി റൗണ്ട് അപ്പ് ഈയാഴ്ച്ചയും വ്യത്യസ്തമായ നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായി നിങ്ങളുടെ  സ്വീകരണ മുറിയിലെത്തുന്നു.

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍:

ടൊറൊന്റോ മലയാളി അസോസിയേഷന്റെ സുവര്‍ണജൂബിലി വര്‍ണ്ണശബളമായി ആഘോഷിച്ചു.

ഇല്ലിനോയ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷങ്ങളും ഷിക്കാഗോയില്‍ നടന്നു. 

ഫോമായുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഡാളസ് സ്റ്റുഡന്റ് ഫോറം കേരളപ്പിറവി ദിനം പ്രൗഢഗംഭീരമായി കൊണ്ടാടി.

നാഷണല്‍ ഇന്ത്യന്‍ നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് വാരം ന്യൂയോര്‍ക്കില്‍ വെച്ച് ആഘോഷിച്ചു.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ അമേരിക്കയിലെ പ്രഥമ ഷോറൂം ഷിക്കാഗോയില്‍ ആരംഭിച്ചു.

ഓവര്‍സീസ് റസിഡന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ ക്കു ഫിലഡല്‍ഫിയയില്‍ സ്വീകരണം നല്‍കി.

കാലിഫോര്‍ണിയ ബേ ഏരിയയില്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡോ അമേരിക്കന്‍സിന്റെ നേതൃത്വത്തില്‍ ദസ്സറയും ദീപാവലിയും വര്‍ണ്ണാഭമായി ആഘോഷിച്ചു. 

പുതുമകള്‍ നിറഞ്ഞ അമേരിക്കയിലെ ആഴ്ചാവിശേഷങ്ങളുമായി നിങ്ങളുടെ മുന്നിലെത്തുന്ന ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ടപ്പിന്റെ ഈയാഴ്ചയിലെ എപ്പിസോഡും ഏറെ പുതുമകള്‍ നിറഞ്ഞതായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (യു.എസ്. എപ്പിസോഡ്  പ്രോഗ്രാം ഡയറക്ടര്‍) 732 429 9529.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക