കാലിഫോര്‍ണിയ: ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനും, മുന്‍ എംപിയുമായ ഫ്രാന്‍സിസ് ജോര്‍ജിന് കലിഫോര്‍ണിയായില്‍ സ്വീകരണം നല്കി.
ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് (ഫോമ), ബേ മലയാളി സ്പോര്‍ട്സ് ക്ലബ്,
മലയാളി അസോസിയേഷന് ഓഫ് കലിഫോര്‍ണിയ (മങ്ക), ക്നാനായ അസോസിയേഷന്
എന്നിവരുടെ നേതൃത്വത്തില്‍ സിലിക്കോണ്‍ വാലിയിലെ ക്നാനായ കമ്മ്യൂണിറ്റി
ഹാളില്‍ വച്ചാണ് സ്വീകരണം സംഘടിപ്പിച്ചത്.
വന്‍കിട കമ്പനികളായ ഗൂഗിള്‍, ഫേയ്സ്ബുക്ക്, ടെസ്ല എന്നിവയും ഫ്രാന്‍സിസ്
ജോര്‍ജ് സന്ദര്‍ശിച്ചു. താങ്ക്സ് ഗിവിങ് ദിനമായ നവംബര്‍ 22 ന് മലയാള
മനോരമ ഓണ്‍ലൈന്‍ യുഎസ് ഓഫിസും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്നു
ഡിന്നറിലും പങ്കെടുത്തു.
ഫോമ ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് നോര്‍ത്ത്
കലിഫോര്‍ണിയ ചെയര്മാന് ഷെറി ജോസഫ്, മങ്ക പ്രസിഡന്റ് സാജന് മൂലപ്ലാക്കല്‍
എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.