Image

റാഫേല്‍ ഇടപാട്‌: ഫ്രാന്‍സിലും പരാതി

Published on 24 November, 2018
റാഫേല്‍ ഇടപാട്‌: ഫ്രാന്‍സിലും പരാതി

പാരീസ്‌: റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ ഫ്രഞ്ച്‌ എന്‍.ജി.ഒ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്‌. റാഫേല്‍ വിമാന ഇടപാടിലെ നിബന്ധനകളെക്കുറിച്ച്‌ വ്യക്തത വരുത്തണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പരാതി. കൂടാതെ എന്തടിസ്ഥാനത്തിലാണ്‌ റിലയന്‍സ്‌ ഡിഫന്‍സിനെ ദസ്സോ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന്‌ വിശദമാക്കണമെന്നും പാരതിയിലുണ്ട്‌.

സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിലെ പ്രമുഖ എന്‍.ജി.ഒയായ ഷെര്‍പ്പയാണ്‌ ഫ്രാന്‍സിലെ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക്‌ പരാതി നല്‍കിയിരിക്കുന്നത്‌.

റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നും, ആര്‍ക്കെങ്കിലും അനര്‍ഹമായ നേട്ടമുണ്ടായോ എന്നും സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച്‌ അന്വേഷിക്കണമെന്ന്‌ ഷെര്‍പ്പ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതോടെ റാഫേല്‍ ഇടപാടില്‍ ഇന്ത്യയിലും ഫ്രാന്‍സിലും ഒരുപോലെ വിവാദങ്ങള്‍ ഉടലെടുക്കുകയാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക