Image

എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു

ജയപ്രകാശ് നായര്‍ Published on 25 November, 2018
എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു
ന്യൂയോര്‍ക്ക്: കേരളത്തില്‍ എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്കു നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന ആക്രമണങ്ങളില്‍ ന്യൂയോര്‍ക്ക് നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.

നവംബര്‍ 17നു അസ്സോസിയേഷന്‍ സെന്ററില്‍ പ്രസിഡന്റ് കരുണാകരന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എന്‍.എസ്.എസ്. കരയോഗ മന്ദിരങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും ചട്ടമ്പി സ്വാമികളുടെ പ്രതിമ തകര്‍ത്തതിലും ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാടെടുക്കണമെന്ന് യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

പരിപാവനമായ ശബരിമല സന്നിധാനത്ത് നാമം ജപിച്ച ഭക്തരെ അറസ്റ്റു ചെയ്യുന്നതിലും, ഭക്തര്‍ക്ക് ആവശ്യമായ കുടിവെള്ളം, ശുചിമുറി, ഭക്ഷണശാല, വാഹന സൗകര്യം എന്നിവ നിഷേധിക്കുന്നതിനെതിരെയും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക