അജ്മാന്: യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം കോഡിനേഷന്‍ കമ്മറ്റിയുടെ യു.എ.ഇയില്‍ നിലവില്‍ കമ്മിറ്റികള്‍ ഇല്ലാത്ത എമിറേറ്റ്സുകളില്‍ മണ്ഡലം കമ്മിറ്റി ഉണ്ടാക്കുക എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രഥമ അജ്മാന് മങ്കട മണ്ഡലം കമ്മറ്റി നിലവില്‍ വന്നു. വെള്ളിയാഴ്ച്ച അജ്മാന് കെ.എം.സി.സി ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡിയാണ് മണ്ഡലം കമ്മറ്റിയെ ഐക്യകണ്ഠേന തെരെഞ്ഞെടുത്തത്. യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം സെക്രട്ടറി മുസ്തഫ മൂര്‍ക്കനാട് അധ്യക്ഷത വഹിച്ച ജനറല്‍ബോഡി യോഗം അജ്മാന് കെ.എം.സി.സി സംസ്ഥാന ജന:സെക്രട്ടറി അബൂബക്കര്‍ കൂരിയാട് ഉദ്ഘാടനം ചെയ്തു. യു.എ.ഇ മങ്കട മണ്ഡലം കെ.എം.സി.സി ജന: സെക്രട്ടറി നിഹ്മത്തുള്ള മങ്കട മുഖ്യ പ്രഭാഷണം നടത്തി. അജ്മാന് കെ.എം.സി.സി മുന്‍ ജന: സെക്രട്ടറി മജീദ് പന്തലൂര്‍ മുഖ്യാഥിതിയായിരുന്നു.
അജ്മാന് കെ.എം.സി.സി പ്രഥമ മങ്കട മണ്ഡലം കമ്മറ്റി ഭാരവാഹികളായി
ഉപദേശക സമിതി അംഗങ്ങള്‍ ബഷീര്‍ വറ്റലൂര്‍, നിഹ്മത്തുള്ള മങ്കട, അക്ബര്‍ രാമപുരം, ഹൈദരലി വളപുരം, ഹാരിസ് അജ്മാന് എന്നിവരേയും
പ്രസിഡന്റ് മന്‍സൂര്‍ കൂട്ടിലങ്ങാടി വര്‍ക്കിംഗ് പ്രസിഡന്റ് മുസ്തഫ മൂര്‍ക്കനാട്
വൈ:പ്രസിഡന്റുമാരായി ഷാജഹാന് മങ്കട, മുഹമ്മദ് കുട്ടി മൂര്‍ക്കനാട്, അദ്നാന് കുറുവ, അന്‍വര്‍ മൂര്‍ക്കനാട് ജന:സെക്രട്ടറി ഹഫീഫ് കൊളത്തൂര്‍, ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി സിദ്ധീഖ് പി.പി കുറുവ സെക്രട്ടറിമാരായി ഗഫൂര്‍ ദാരിമി മങ്കട,ശിഹാബ് പി.വി മൂര്‍ക്കനാട്, ഫസലു കുറുവ, ഹബീബ് മൂര്‍ക്കനാട് ട്രഷറര്‍ സുബൈര്‍ ഹംസ പുഴക്കാട്ടിരി എന്നിവരെ തെരഞ്ഞെടുത്തു. ഹഫീഫ് കൊളത്തൂര്‍ സ്വാഗതവും ഗഫൂര്‍ ദാരിമി മങ്കട ഖിറാഅത്തും നടത്തി.